Pages
(Move to ...)
HOME
ABOUT US
STAFF
CLUB
ACTIVITY CALENDER
CHILDREN'S CORNER
SPORTS
PTA
S VISITORS
RESOURCE
COMMENTS
SOCIAL CLUB
VIDYARANGAM
HINDI CLUB
MATHS CLUB
IT CLUB
ENGLISH CLUB
SCHOOL WIKI
സാക്ഷരം
▼
നവംബര്‍ 14
ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയുമായി ശിശുദിനം വീണ്ടും
ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ
ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ
ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ധേഹം കുട്ടികളോട്
ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.
.
ഫ്രെഡറിക് ബാന്റിംഗ് , ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922 -ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.ഓരോ എട്ടു സെക്കൻഡിലും പ്രമേഹം
കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ്
ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു
വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത
ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കുക.പ്രമേഹരോഗികൾക്ക് ഇടയ്ക്കിടെ വൈദ്യപരിശോധന
അത്യാവശ്യമാണ്. രോഗത്തിന്റെ അവസ്ഥ നിർണയിക്കുവാനും
സങ്കീർണതകളോ ഇതരരോഗങ്ങളോ ഉണ്ടോഎന്ന്
തിരിച്ചറിയുവാനും ഇതിനാൽ കഴിയും. പ്രമേഹരോഗം
നിയന്ത്രണത്തിലാണോ എന്ന് നിർണയിക്കുന്നത്
പ്രധാനമായും രക്തത്തിലെ പഞ്ചസാര നോക്കിയിട്ടാണ്.
എന്നാൽ ഒരു പരിധിവരെ വൈദ്യപരിശോധനയും രോഗാവസ്ഥയുടെ
നിർണയത്തിന് സഹായിക്കുന്നു. അമിതമായ വിശപ്പ്,
ദാഹം,ഒരുപാട് മൂത്രമൊഴിക്കേണ്ടിവരിക എന്നിവ
രക്തത്തിലെ പഞ്ചസാര വളരെ കൂടുതലാണ് എന്ന്
സൂചിപ്പിക്കുന്നു. അതുപോലെ ഭക്ഷണം കഴിക്കാതിരിക്കുന്ന
അവസരങ്ങളിൽ തളർച്ചയോ വിറയലോ വിയർപ്പോ
അനുഭവപ്പെടുന്നത് രക്തത്തിലെ പഞ്ചസാര തീരെ
കുറഞ്ഞതുകൊണ്ടുമാകാം. രോഗിയുടെ ശരീരം പെട്ടെന്ന്
മെലിയുന്നത് രക്തത്തിലെ പഞ്ചസാര ക്രമാതീതമായി
കൂടുന്നതിന്റെ ഒരു സൂചനയാണ്. പലപ്പോഴും ശരീരത്തിൽ
ഇൻസുലിന്റെ അഭാവമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്.
വൈദ്യപരിശോധനയുടെ മറ്റൊരു പ്രധാന ഉദ്ദേശ്യം
ഇതരരോഗങ്ങളോ സങ്കീർണ്ണതകളോ ഉണ്ടോ എന്ന്
തിരിച്ചറിയുക എന്നതാണ്. ഇവയിൽ ഏറ്റവും പ്രധാനം
രക്തസമ്മർദ്ദത്തിന്റെ പരിശോധനയാണ്.പാരമ്പര്യം രോഗത്തിന്റെ ഘടകമാണെങ്കിലും വ്യായാമവും
കൃത്യമായ ജീവിത നിഷ്ഠയും ആഹാര രീതിയും ഒരു
പരിധിവരെ ഇതിനെ നിയന്ത്രിക്കുമെന്ന് പഠനങ്ങൾ
വ്യക്തമാക്കുന്നുണ്ട്.