Tuesday, August 19, 2014
Sunday, August 17, 2014
Saturday, August 16, 2014
Thursday, August 14, 2014
സ്വാതന്ത്ര്യദിനം (ഇന്ത്യ)
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി
പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന
പ്രസംഗവുമാണ്. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം
കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന
പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി
നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ
അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും
Wednesday, August 13, 2014
സ്‌റ്റെപ്‌സ് ' ക്ലാസ് പിടിഎ
പത്താം ക്ലാസ് കുട്ടികളുടെ റിസള്‍ട്ട്
മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്‌റ്റ് 13 ബുധനാഴ്ച എല്ലാ
ഹൈസ്‌കൂളുകളിലും പ്രത്യേക ക്ലാസ് പിടിഎ യോഗം ചേരുവാനുള്ള
നിര്‍ദ്ദേശത്തിന്റെ ഭാഗമായി കോടോത്ത് സ്‌കൂളിലും യോഗം നടന്നു.കോടോത്ത് ഡോ.അംബേദ്കര്‍ ഗവ:ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഇന്ന്
13.8.2014 ന് 2 മണിക്ക് 10 ാം ക്ലാസ്സിന്റെ P T A MEETING നടന്നു.
ഹെഡ്മാസ്റ്റര്‍ ശ്രീ പി വിനയകുമാറിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശാന്തിഭൂഷണ്‍ മാസ്റ്റര്‍ സ്വാഗതം
പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് കെ.വി .കേളു പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പഠനത്തിന് സഹായകരമാകുന്ന
രീതിയില്‍ ഗൃഹാന്തരീക്ഷത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ മുഴുവന്‍
രക്ഷിതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സീനിയര്‍
അസിസ്റ്റന്റ് ഷോളി ടീച്ചര്‍ കുട്ടികളെ അറിയാന്‍
പദ്ധതിയുടെ ക്രോഡീകരണം നടത്തി സംസാരിച്ചു . ജീന ടീച്ചര്‍ MARK ANALYSIS
നടത്തി .ഷംസുദ്ദീന്‍ തലയില്ലത്ത് നന്ദി പറഞ്ഞു. ഓരോ അദ്ധ്യാപകരും
അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 94 PARENTS ല്‍ 92 പേരും
പങ്കെടുത്തു.

Sunday, August 10, 2014
Subscribe to:
Posts (Atom)









