Sunday, August 24, 2014

ആരവങ്ങളും അട്ടിമറികളുമായി സ്കൂള്‍ തിരഞ്ഞെടുപ്പ്
കോടോത്ത് സ്കൂളില്‍ പൊതു തിരഞ്ഞെടുപ്പിന്റെ അതേ ഗൗരവത്തോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.വിജയിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ തോറ്റപ്പോള്‍ ഞെട്ടിയത് വിജയിച്ചയാളാണ്.ജനകീയത മാത്രം സ്വീകാര്യമായപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം.തോറ്റവര്‍ കള്ളവോട്ട് ആരോപിച്ചില്ല.തോറ്റവരും ജയിച്ചവരും ആഹ്ളാദം പങ്കിട്ടു.വോട്ട് രേഖപ്പെടുത്തിയ കുട്ടികളുടെ മുഖത്ത് കന്നിവോട്ടിന്റെ അഭിമാനം നിറഞ്ഞിരുന്നു.
10 A ക്ലാസ്സിലെ സൂര്യ പി.കെ ആണ് സ്കൂള്‍ ലീഡര്‍. തിരഞ്ഞെടുപ്പിന്റെ ചില നിമിഷങ്ങള്‍...താഴെ




                                          
2014-15 വര്‍ഷത്തെ സ്കൂള്‍ സാരഥികള്‍ ധനലക്ഷ്മി ടീച്ചര്‍,ഷോളിടീച്ചര്‍,ഷംസുദ്ദീന്‍ മാഷ്,തോമസ് മാഷ് എന്നിവര്‍ക്കൊപ്പം
 




Friday, August 22, 2014

സ്വാതന്ത്ര്യദിനം  ആഘോഷിച്ചു


  കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍  വിനയകുമാര്‍ .പി.സ്വാതന്ത്ര്യദിനസന്ദേശം നല്‍കി .വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.കുട്ടികള്‍ അവതരപ്പിച്ച ദേശഭക്തി ഗാനം പരിപാടിയെ വര്‍ണശബളമാക്കി. എല്ലാവര്‍ക്കും പായസം വിതരണം ചെയ്‌തു

 
                                

              
 


                        











നീയാണ് ഹീറോ


Thursday, August 21, 2014


സാക്ഷരം ഉദ്ഘാടനം

കാസറഗോഡ് ജില്ലയില്‍ കോടോത്ത്  സ്കൂളില്‍ 3 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ നടപ്പിലാക്കുന്ന സാക്ഷരം പരിപാടി  . കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ ഔപചാരികമായ ഉദ്ഘാടനം സൗമ്യ വേണുഗോപാല്‍ നിര്‍വഹിച്ചു. പ്രസ്തുത പദ്ധതിയിലൂടെ അടിസ്ഥാന ഭാഷാശേഷി ഇല്ലാത്ത കുട്ടികളുടെ എണ്ണം പദ്ധതി  വെറും 3% ആയി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട് .


                                    


                                  

                                   


Wednesday, August 20, 2014

ഇന്ന് ആഗസ്റ്റ് 20 ലോക കൊതുകു ദിനം


കൊതുക് വളരെ ചെറിയതാണെങ്കിലും മനുഷ്യജീവനു തന്നെ ആപത്താണ്.പരിസരം ശുചിയാക്കൂ കൊതുകിനെ അകറ്റൂ.