Monday, November 10, 2014
Saturday, November 8, 2014
ആദരാഞ്ജലികള്‍

ഹൃദയകുമാരി - അധ്യാപനം നിയോഗമാക്കിയ വ്യക്തിത്വം
അറിപകര്‍ന്നുകൊടുക്കലാണ് തന്റെ നിയോഗമെന്ന് കണ്ടറിഞ്ഞ് അതിനോട് നൂറുശതമാനവും നീതിപുലര്‍ത്തിയ വ്യക്തിത്വമാണ് ഇന്ന് വിടവാങ്ങിയ ഹൃദയകുമാരി ടീച്ചര്‍. ഒപ്പം വിദ്യാഭ്യാസരംഗത്തെ അപചയത്തിനെതിരെ എഴുത്തിലും പ്രഭാഷണങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് അവര്‍ എന്നും പുലര്‍ത്തി.
താനേര്‍പ്പെടുന്ന
ഏത് പ്രവര്‍ത്തിപഥത്തിലും കുലീനതയായിരുന്നു ഹൃദയകുമാരിയുടെ മുഖമുദ്രയെന്ന്
ടീച്ചറിന്റെ പ്രിയപ്പെട്ട ശിഷ്യര്‍ അനുസ്മരിക്കുന്നു. സൗമ്യമായ
പെരുമാറ്റംകൊണ്ട് വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഹൃദയംകവരാന്‍
ടീച്ചര്‍ക്കായി.ചെറുപ്പത്തില്‍ വായനയുടെ വിശാലമായ ലോകം
ഹൃദയകുമാരിക്ക് മുമ്പില്‍ തുറന്നുകൊടുത്തത് അച്ഛന്‍ ബോധേശ്വരനാണ്.
ചരിത്രവും രാഷ്ട്രീയവും സാഹിത്യവുമെല്ലാം നിറഞ്ഞ വായനയുടെ ലോകത്തിലൂടെ
വളര്‍ന്നു. ചരിത്രം പഠിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, മകള്‍ക്ക് ശാസ്ത്രീയ
അവബോധമുണ്ടാകണമെന്ന് അച്ഛനും അമ്മയും നിര്‍ബന്ധിച്ചതിനാല്‍,
പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പെടുത്ത് പഠിച്ചു. സയന്‍സ് പഠിച്ചതിനാല്‍
ഹിസ്റ്ററി ഓണേഴ്‌സിന് ചേരാന്‍ നിര്‍വാഹമില്ലാതായി. അങ്ങനെ ഇംഗ്ലീഷ്
ലിറ്ററേച്ചറിലേക്ക് വഴിമാറി.
ബിരുദപഠനകാലത്തുതന്നെ പൊതുരംഗത്ത്
പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ ഇന്ത്യയുടെ വിഭജനവും
ഗാന്ധിജിയുടെ മരണവും മനസ്സിനെ വല്ലാതെ ഉലച്ചതായി പിന്നീട് ഹൃദയകുമാരി
പറഞ്ഞിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളോടെ പൊതുജീവിതത്തിലിറങ്ങിയാല്‍
പിടിച്ചുനില്‍ക്കാനാവുമോയെന്ന് സംശയം ബലപ്പെട്ടു.
Thursday, November 6, 2014
കാസറഗോഡ് സമ്പൂര്‍ണ ബ്ലോഗധിഷ്ഠിതജില്ല
BLEND ലൂടെ ബന്ധം
ജില്ലയിലെ എല്ലാ സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോഗുകള്‍ മുഖേന
പരസ്പരം ബന്ധിപ്പിക്കുന്ന ബ്ലെന്‍ഡ് പരിപാടി പൂര്‍ത്തിയായി. ജില്ലാതല
പൂര്‍ത്തീകരണ പ്രഖ്യാപനം പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു. കാസര്‍കോട്
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷതവഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഉള്‍പ്പെടെ 589
സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലെന്‍ഡ് പരിപാടിയിലൂടെ പരസ്പരം
ബന്ധിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍
വിദ്യാഭ്യാസവകുപ്പ്, ഡയറ്റ്, ആര്‍.എം.എസ്.എ., എസ്.എസ്.എ., ഐ.ടി. അറ്റ്
സ്‌കൂള്‍, അധ്യാപകസംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന
വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിലാണ് ബ്ലെന്‍ഡ് പരിപാടി ആവിഷ്‌കരിച്ചത്.
മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്‌കാരവിതരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. എല്‍.പി തലത്തില്‍ ജി.ബി.എല്‍പി സ്‌കൂള്‍ ഹേരൂര്‍, ജി.എല്‍.പി.എസ്. ഉദുമ, ജി.എല്‍.പി.എസ്. വടക്കെ പുലിയന്നൂര്‍. യു.പി വിഭാഗത്തില്‍ ജി.യു.പി.എസ്. കരിച്ചേരി, ജി.യു.പി.എസ്. അരയി, എ.യു.പി.എസ്. ധര്‍മത്തടുക്ക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്.അഡൂര്‍, എച്ച്.എസ്.എസ്. വരക്കാട്, , ജി.എച്ച്.എസ്.എസ്. കൊട്ടോടി, എസ്.എച്ച്.എസ്.എസ്.എസ്. ഷേണി എന്നീ സ്‌കൂളുകള്‍ക്കാണ് മികച്ച ബ്ലോഗിനുള്ള അവാര്‍ഡുകള്‍ ലഭിച്ചത്.
മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്‌കാരവിതരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. എല്‍.പി തലത്തില്‍ ജി.ബി.എല്‍പി സ്‌കൂള്‍ ഹേരൂര്‍, ജി.എല്‍.പി.എസ്. ഉദുമ, ജി.എല്‍.പി.എസ്. വടക്കെ പുലിയന്നൂര്‍. യു.പി വിഭാഗത്തില്‍ ജി.യു.പി.എസ്. കരിച്ചേരി, ജി.യു.പി.എസ്. അരയി, എ.യു.പി.എസ്. ധര്‍മത്തടുക്ക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്.അഡൂര്‍, എച്ച്.എസ്.എസ്. വരക്കാട്, , ജി.എച്ച്.എസ്.എസ്. കൊട്ടോടി, എസ്.എച്ച്.എസ്.എസ്.എസ്. ഷേണി എന്നീ സ്‌കൂളുകള്‍ക്കാണ് മികച്ച ബ്ലോഗിനുള്ള അവാര്‍ഡുകള്‍ ലഭിച്ചത്.
ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത സ്മാര്‍ട്ട് @10 ഡി.വി.ഡി. പ്രകാശനം നിര്‍വഹിച്ചു. ഗൂഗിളിന്റെ പ്രത്യേക പുരസ്‌കാരം നേടിയ നളിന്‍സത്യനെ ചടങ്ങില്‍ അനുമോദിച്ചു. ആര്‍.എം.എസ്.എ. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ വി.വി.രാമചന്ദ്രന്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍, ഡി.ഇ.ഒ.മാരായ എന്‍.സദാശിവ നായക്, എം.സൗമിനി കല്ലത്ത്എന്നിവര്‍ സംസാരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വി.കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.വിദ്യാഭ്യാസഡെപ്യൂട്ടിഡയറക്ടര്‍സി.രാഘവന്‍സ്വാഗതംപറഞ്ഞു. ടെക്‌സറ്റ്ഉത്പാദനത്തിലെനൂതനസങ്കേതങ്ങള്‍എന്നവിഷയത്തില്‍ഗവണ്‍മെന്റ്അന്ധവിദ്യാലയത്തിലെകെ.സത്യശീലന്‍വിഷയമവതരിപ്പിച്ചു.
Tuesday, November 4, 2014
മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അഞ്ചാം ക്ലാസുകാരി
ദൃഷ്ടി ഹര്‍ചന്ദ്ര ഇപ്പോള്‍ സ്‌കൂളിലെ താരമാണ്. കാരണം മറ്റൊന്നുമല്ല.
ക്ലാസിലെ പ്രോജക്റ്റിനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് മറ്റാരെയുമില്ല, പുതിയ
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ. അതും മുഖ്യമന്ത്രിയായി
അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍. മുംബൈ ജെ.ബി. പെറ്റിറ്റ്
സ്‌കൂളിലെ ഈ അഞ്ചാം ക്ലാസുകാരി മറ്റാരുടെയും സ്വാധീനം കൊണ്ടല്ല സ്വന്തം
പ്രയത്‌നം കൊണ്ടാണ് ഈ അഭിമുഖം സാധിച്ചെടുത്തത്.
അയല്‍ക്കാരന്‍
കൂടിയായ ഫഡ്‌നവിസ് അധികാരമേറ്റെടുത്തതു മുതലുള്ള ദൃഷ്ടിയുടെ
മോഹമാിയിരുന്നു ഇത്. ആദ്യം പേനയും കടലാസുമെടുത്ത് മുഖ്യമന്ത്രിയുടെ
ഔദ്യോഗിക വസതിയിലേയ്ക്ക് ചെന്നു. എന്നാല്‍, സുരക്ഷാജീവനക്കാര്‍ നിഷ്‌കരുണം
മടക്കി. തോറ്റു പിന്മാറാന്‍ പക്ഷേ, ദൃഷ്ടി ഒരുക്കമായിരുന്നില്ല. ഉടനെ
കൈയിലുള്ള കോമ്പസിഷന്‍ ബുക്കിന്റെ പേജ് കീറില്‍ അതില്‍ ഇംഗ്ലീഷില്‍
മുഖ്യമന്ത്രിക്കൊരു കത്തെഴുതി.
പ്രിയപ്പെട്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, സുരക്ഷാ ജീവനക്കാര്‍ എന്നെ അകത്തേയ്ക്ക് കയറ്റിവിടുന്നില്ല. ഈ കത്ത് കിട്ടുമ്പോള്‍ ദയവു ചെയ്ത് എന്നെ ഒന്ന് വിളിക്കണം. അല്ലെങ്കില്‍ എന്നെ ഔദ്യോഗികമായി ക്ഷണിക്കുകയാണെന്ന് പറഞ്ഞ് താഴെ കാണുന്ന വിലാസത്തിലേയ്ക്ക് ആരെയെങ്കിലും അയക്കണം. എനിക്ക് സ്‌കൂളിനുവേണ്ടി ഒരു അഭിമുഖം വേണം. വിലാസത്തിന് താഴെ ദയവു ചെയ്ത് ഇത് അവഗണിക്കരുത് എന്നുകൂടി എഴുതിയ കത്തില്‍ ദൃഷ്ടി പറഞ്ഞു.
ഒരു അഞ്ചു
വയസ്സുകാരിയുടെ അച്ഛന്‍ കൂടിയായ ഫഡ്‌നവിസ് ഏതായാലും ദൃഷ്ടിയുടെ കത്ത്
അവഗണിച്ചില്ല. കത്ത് കിട്ടിയ അന്നു തന്നെ നാഗ്പുരിലേയ്ക്ക് മടങ്ങുംമുന്‍പ്
അദ്ദേഹം ഉദ്യോഗസ്ഥരെ ദൃഷ്ടിയുടെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.
പ്രേജക്റ്റിനുവേണ്ടി അഭിമുഖത്തിന് ഇരുന്നു കൊടുക്കുകയും ചെയ്തു.
എന്റെ
അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് നോക്കിയാല്‍ മുഖ്യമന്ത്രിയുടെ വീട് കാണാം.
മുഖ്യമന്ത്രിയായി ചുമതലയേറ്റതു മുതലുള്ള ആഗ്രഹമാണ് അദ്ദേഹത്തെ കുറിച്ച്
ഒരു ലേഖനം തയ്യാറാക്കണം എന്നത്. അതെങ്ങിനെയെങ്കിലും സാധിച്ചെടുക്കണമെന്നും
ഉണ്ടായിരുന്നു-ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ മോഹിക്കുന്ന
ദൃഷ്ടി പറഞ്ഞു.
Subscribe to:
Posts (Atom)






