Monday, December 15, 2014


സാക്ഷരം പ്രഖ്യാപനം

3 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ നടപ്പിലാക്കുന്ന സാക്ഷരം പരിപാടി  . കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ ഔപചാരികമായസാക്ഷരം പ്രഖ്യാപനം  ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് കെ.വി കേളു  നിര്‍വഹിച്ചു.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ വിനയകുമാര്‍ പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റിജു ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍ ,പ്രസീജടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അമൃത നന്ദി പറഞ്ഞു.പ്രസ്തുത പദ്ധതിയിലൂടെ അടിസ്ഥാന ഭാഷാശേഷി ഇല്ലാത്ത കുട്ടികളുടെ എണ്ണം   വെറും 3% ആയി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട് .

 
 

സാക്ഷരം പ്രഖ്യാപനം
15-12-14ന് ഉച്ചക്ക് 2.30 ന് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് കെ.വി കേളു നിര്‍വഹിക്കുന്നു.



റിജു ടീച്ചര്‍ സംസാരിക്കുന്നു



    കുട്ടികളുടെ പതിപ്പ് പ്രകാശനം ചെയ്യുന്നു


 സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

Add caption



സാക്ഷരം പേജ് കാണുക............

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.

Tuesday, December 9, 2014


    

പരീക്ഷ എഴുതുമ്പോള്‍

                               

  1. പേര് ,ക്ലാസ് ,റോള്‍ നമ്പര്‍ ഇവ തെറ്റാതെ എഴുതുക
  2. ചോദ്യനമ്പര്‍ മറക്കാതെ എഴുതുക
  3. Paragraphs/Poems എന്നിവയെ സംബന്ധിച്ചുള്ള ഉത്തരങ്ങള്‍ ഒന്നിച്ച്          എഴുതുക.ഇവ പല പേജുകളില്‍ എഴുതാതിരികുക.
  4. ചോദ്യങ്ങള്‍ നന്നായി വായിച്ചു മനസിലാക്കി ഉത്തരം എഴുതുക
  5. തന്നിട്ടുള്ള റോമന്‍ നമ്പര്‍(I,II,III) സ്വയം മാറ്റി Numeral number(1,2,3) ആക്കാതിരിക്കുക. തിരിച്ചും.
  6. Essay,Paragraph,Letter,Profile  പോലുള്ള ചോദ്യങ്ങള്‍ക്ക്Heading എഴുതുക(ഒരു മാര്‍ക്ക്‌ ഉണ്ട്!) Essay എഴുതുമ്പോള്‍ Paragraph തിരിച്ചു ഭംഗിയായി  എഴുതുക.
  7. കഴിവതും വെട്ടലുകളും തിരുത്തലുകളും ഒഴിവാക്കുക.
  8. Whitener ഉപയോഗിക്കാതിരിക്കുക.
  9. പൂരിപ്പിക്കാനുള്ളവ മുഴുവനും എഴുതേണ്ട.QN.PAPER-ല്‍ ഉള്ളതുപോലെ a,b,c,d എന്ന് എഴുതി ഉത്തരങ്ങള്‍ മാത്രം എഴുതുക.
  10. ചോദ്യങ്ങള്‍ ഉത്തരപ്പേപ്പറില്‍ എഴുതാതിരികുക.
  11. ഉത്തരം അറിയത്തില്ലത്തതിനു Number മാത്രം എഴുതുക.ഉത്തരത്തിന്‍റെ SPACE മുഴുവന്‍  ഇടാതിരിക്കുക.
  12. ഉത്തരകടലാസ് പേജ്  തെറ്റാതെ  ക്രമത്തില്‍ തന്നെ കെട്ടുക.
  ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷ എഴുതാന്‍ സമയം ലഭിക്കുന്നില്ല     എന്ന പരാതി ഒഴിവാക്കാം
                                                         

Wednesday, November 19, 2014


വിജയത്തിലും ഇവര്‍ ഒരുമിച്ച്
ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന് ഇത് അഭിമാനകരമായ നേട്ടം.ഒന്നാം ക്ലാസ്സു മുതല്‍ ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്ന് പഠിച്ച് കളിച്ച് വളര്‍ന്ന ദേവനന്ദന്‍ സി യും ലോജിറ്റ് ലൂക്കോസും ജില്ല ശാസ്ത്രോത്സവത്തിലും  ഒന്നാം സ്ഥാനക്കാരായി.ദേവനന്ദന്‍ പസ്സില്‍  ഒന്നാം സ്ഥാനം നേടിയപ്പോള്‍ ലോജിറ്റ് ലൂക്കോസ് നേടിയത് സ്റ്റില്‍ മോഡലില്‍  ഒന്നാം സ്ഥാനം. എല്‍ പി വിഭാഗത്തില്‍  സബ് ജില്ലയിലും ജില്ലയിലും ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളാണ് ചാമ്പ്യന്‍മാര്‍. രണ്ടു പേരും 4A ക്ലാസ്സിലെ കുട്ടികളാണ്. വിജയിച്ച കുട്ടികളെ അനുമോദിച്ചു.
  




       ദേവനന്ദന്‍ സി                                            ലോജിറ്റ് ലൂക്കോസ്



പസില്‍ ഒന്നാം സ്ഥാനം   ദേവനന്ദന്‍  സി




STILL MODEL ഒന്നാം സ്ഥാനം
  ലോജിറ്റ് ലൂക്കോസ്



Tuesday, November 18, 2014

DISTRIC SASTHROLSAVAM   വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍


JYOTHIS B 8B PRODUCT USING WASTE MATERIALS 2ND A GRADE 










  DISTRICT SASTHROLSAVAM -

LOJIT   LUKOSE--  L P    STILL MODEL --    1ST   A    GRADE                4A

DEVA NANDAN    L P PUZZLE--                     1ST A      GRADE               4A 

JYOTHIS B  USING WASTE METERIALS  2ND A GRADE                        8B

RAMITHA P   FABRIC PAINT (VEGETABLES)2ND  A GRADE                  +1