Wednesday, August 13, 2014

TODAY'S NEWS.......

സ്‌റ്റെപ്‌സ് ' ക്ലാസ് പിടിഎ

  

പത്താം ക്ലാസ് കുട്ടികളുടെ റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്‌റ്റ് 13 ബുധനാഴ്ച എല്ലാ ഹൈസ്‌കൂളുകളിലും പ്രത്യേക ക്ലാസ് പിടിഎ യോഗം ചേരുവാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി കോടോത്ത്  സ്‌കൂളിലും യോഗം നടന്നു.കോടോത്ത്  ഡോ.അംബേദ്കര്‍  ഗവ:ഹയര്‍സെക്കന്‍ററി   സ്കൂളില്‍ ഇന്ന് 13.8.2014  ന് 2 മണിക്ക് 10 ാം ക്ലാസ്സിന്റെ P T A MEETING നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വിനയകുമാറിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ ശാന്തിഭൂഷണ്‍ മാസ്റ്റര്‍  സ്വാഗതം  പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് കെ.വി .കേളു പരിപാടി  ഉദ്ഘാടനം  ചെയ്തു.കുട്ടികളുടെ പഠനത്തിന് സഹായകരമാകുന്ന രീതിയില്‍ ഗൃഹാന്തരീക്ഷത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ മുഴുവന്‍ രക്ഷിതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  സീനിയര്‍ അസിസ്റ്റന്റ്  ഷോളി ടീച്ചര്‍ കുട്ടികളെ അറിയാന്‍  പദ്ധതിയുടെ  ക്രോഡീകരണം നടത്തി സംസാരിച്ചു . ജീന ടീച്ചര്‍  MARK ANALYSIS നടത്തി .ഷംസുദ്ദീന്‍ തലയില്ലത്ത് നന്ദി പറഞ്ഞു.   ഓരോ അദ്ധ്യാപകരും അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 94 PARENTS ല്‍ 92 പേരും പങ്കെടുത്തു.


 










 







                                

                                              






                                                                                                                   
             
                      


                    






                       


Saturday, August 9, 2014


ഓഗസ്റ്റ് 9

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം









ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ "ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്. സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു




Friday, August 8, 2014

നാഗസാക്കി ദിനം


ഇന്ന്  ആഗസ്റ്റ്  9 നാഗസാക്കി ദിനം
American forces have dropped an atomic bomb on Nagasaki - the second such attack on Japan in three days.The bomb was dropped by parachute from an American B29 Bomber at 1102 local time.
It exploded about 1,625 ft (500m) above the ground and is believed to have completely destroyed the city, which is situated on the western side of the Japanese island of Kyushu.







BREAKING NEWS

ഇറാഖില്‍ മിസൈല്‍ ആക്രമണം....BREAKING NEWS.............

Wednesday, August 6, 2014







ഹിരോഷിമാ ദിനം

ആ ദുരന്ത ദിനം ലോകമൊരിക്കലും മറക്കില്ല. 1945 ഓഗസ്റ്റ് 6-ന്‌ രാവിലെ 8.15 ന്‌
അണു ബോംബ്‌ ആദ്യമായി പ്രയോഗിക്കപ്പെട്ടത്. ഇത് ഏറ്റുവാങ്ങാനുള്ള ദുര്‍വിധി ഉണ്ടായത് ജപ്പാനിലെ ഹിരോഷിമ എന്ന കൊച്ചു പട്ടണത്തിനും .ഏകദേശം മുക്കാല്‍ ലക്ഷം പേര്‍ ഉടന്‍ തന്നെ
മരിച്ചു.ആയിരക്കണക്കിന്‌ പേര്ക്ക് മാരകമായ വികിരണമേറ്റു.1945 വര്ഷാവസാനമായപ്പോഴേക്കും മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി നാല്പതിനായിരമായി.1996 വരെ രക്തസാക്ഷികളായ 1,72,024 പേരുടെ വിവരങ്ങള്‍ 44 പുസ്തകങ്ങളിലായി ഹിരോഷിമ പീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.അറുപത്തിമൂന്നു വര്‍ഷം മുമ്പ്‌ ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ വര്‍ഷിച്ച ആദ്യ അണുബോംബിന്റെ ഓര്‍മയില്‍ ലോകമെങ്ങും ബുധനാഴ്‌ച സമാധാനദിനമായി ആചരിക്കുന്നു. 1945 ആഗസ്‌ത്‌ 6, 9 ദിനങ്ങളില്‍ ഹിരോഷിമ-നാഗസാക്കി പട്ടണങ്ങളില്‍ മനുഷ്യര്‍ പുഴുക്കളെപ്പോലെ എരിഞ്ഞടങ്ങിയതിന്റെ ഓര്‍മയായും ഇനിയൊരിക്കും ആണവവിപത്ത്‌ ലോകത്തുണ്ടാവരുതെന്ന മുന്നറിയിപ്പോടെയുമാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്‌മരണങ്ങളും സമാധാനപ്രകടനങ്ങളും സംഘടിപ്പിക്കുന്നത്‌. മനുഷ്യക്കുരുതി നേരിട്ട ജപ്പാനിലെയും നാശംവിതച്ച അമേരിക്കയിലെയും കുഞ്ഞുങ്ങള്‍ ലോകസമാധാനത്തിനായി കടലാസുകൊറ്റികളെ ഉണ്ടാക്കും. ഇറാഖിലെ യുദ്ധം അവസാനിക്കാനും ഇറാനുമായി സമാധാനത്തിലെത്താനും വിവിധ സമാധാന സംഘടനകള്‍ ആഹ്വാനം ചെയ്‌തു. ഹിരോഷിമ നഗരത്തിലും പതിവായി നടക്കുന്ന അനുസ്‌മരണപരിപാടികള്‍ നടക്കും. രണ്ടാംലോകമഹായുദ്ധത്തിനൊടുവില്‍ അമേരിക്കന്‍ അണുബോബ്‌ പതിച്ച്‌ ഹിരോഷിമയില്‍ 1,40,000 പേരും നാഗസാക്കിയില്‍ 80,000 പേരുമാണ്‌ എരിഞ്ഞടങ്ങിയത്‌. കൂടാതെ അര്‍ബുദവും ത്വക്‌രോഗങ്ങളുമൊക്കെയായി അണുപ്രസരണത്തിന്റെ ശാപങ്ങള്‍ നഗരവാസികള്‍ ഇന്നും അനുഭവിച്ചുപോരുന്നു.