Saturday, November 1, 2014

നവംബര്‍ 1 കേരളപ്പിറവി ദിനം
കേരളം ചെറുതല്ല ഭിന്നമാം മതങ്ങള്‍ക്ക് 
താവളം കലാപര സംസ്ക്കാര സേവാദളം--------പാലാനാരായണന്‍ നായര്‍



കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങലിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ. എം. പണിക്കർ, പണ്‌ഡിറ്റ്‌ ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്‌ട്രിയ ഭൂപടം തയ്യാറാക്കിയത്‌. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു നവംബർ ഒന്നിനു ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ. ഇ. എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻനമ്പൂതിരിപ്പാട്‌ മുഖ്യമന്തിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

Tuesday, October 28, 2014




ചലനത്തിന്റെ പ്രതീതി ജനിപ്പിക്കുവാൻ വേണ്ടി ദ്വിമാനമോ ത്രിമാനമോ ആയ ചിത്രങ്ങളുടെ തുടർച്ചയും വേഗത്തിലുമുള്ള പ്രദർശനമാണ് ആനിമേഷൻ. ഇത് വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ്. ഒരു ദൃശ്യം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണിൽ തങ്ങി നിൽക്കും. ഇതുമൂലം നിരന്തരം ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു. നാമെല്ലാം കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഒരു സെക്കന്റിൽ 12-24 തവണ ചിത്രങ്ങൾ മാറുമ്പോഴാണ് സാധാരണ വേഗതയിലുള്ള ഒരു ചലച്ചിത്രം ഉണ്ടാകുന്നത്. ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്. വാൾട്ട് ഡിസ്നി, വില്യം ഹന്ന, ജോസഫ് ബാർബറ തുടങ്ങിയ അതികായന്മാർ ഈ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ചവരാണ്.


കലാമേള രണ്ടാം ദിവസം

 ധനുമാസത്തില്‍ തിരുവാതിര നാള്‍...





മൂകാഭിനയം



ചെണ്ട ഒന്നാം സ്ഥാനം

ചെത്തി മന്ദാരം തുളസി
 

നാടകത്തിലെ ദൃശ്യങ്ങള്‍

Monday, October 27, 2014

 സ്ക്കൂള്‍കലാമേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം.                              



കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിുലെ 2014-15 വര്‍ഷത്തെ യുവജനോത്സവം 27 -10-14vന് കൃത്യം 9.30ന് ഉദ്ഘാടനത്തോട് കൂടി ആരംഭീച്ചുഈ വര്‍ഷത്തെ സ്ക്കൂള്‍ കലാമേള ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ധനലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ വിനയകുമാര്‍ പിസ്വാഗതം പറഞ്ഞു.കണ്‍വീനര്‍ ശാന്തിഭൂഷണ്‍ മാസ്റ്റര്‍ ,സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍,എന്നിവര്‍ആസംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ആശടീച്ചര്‍ നന്ദി പറഞ്ഞു.

 ധനലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു









ചില ക്യാമറക്കണ്ണുകള്‍

വേദിയിലൂടെ





Friday, October 24, 2014

 october 24



 

ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

Monday, October 20, 2014


കോടോത്ത്  ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷിക സ്‌പോര്‍ട്ട്‌സ് മീറ്റ് സംഘടിപ്പിച്ചു. രാവിലെ നടന്ന അത്‌ലിറ്റുകളുടെ മാര്‍ച്ച് പാസ്‌റ്റില്‍ പിടിഎ പ്രസിഡന്റ്  കെ വി കേളു സല്യൂട്ട് സ്വീകരിച്ചു. സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ വിനയകുമാര്‍ പി പതാക ഉയര്‍ത്തി. സ്‌പോര്‍ട്ട്സ് സ്‌കൂള്‍കണ്‍വീനര്‍പുഷ്പ ടീച്ചര്‍ആശംസകളര്‍പ്പിച്ചു  ക്യാപ്റ്റന്‍അത്‌ലിറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കിഡ്ഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരം നടന്നു. RED BLUE GREEN YELLOW എന്നീ 4 ടീമുകളായാണ്  മത്സരം നടന്നു.ഇതില്‍ കൂടുതല്‍ പോയിന്റ് നേടിയത് YELLOW TEAM ആണ്. വിവിധ വിഭാഗങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വിക്‌‌ടറി സ്‌റ്റാന്റില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. JUNIOR RED CROSSവൊളന്റിയര്‍ സേവനം മികച്ചതായിരുന്നു.






കൂടുതല്‍ ചിത്രങ്ങള്‍ക്ക് sports page കാണുക







Sunday, October 19, 2014

20,21 തീയതികളില്‍പ്ലാത്തിക്കര 



യുവജനോല്‍സവം 27,28 തീയ്യതികളില്‍