Pages

Saturday, June 28, 2014





ഇന്ന്‌ പുകയില വിരുദ്ധദിനം

ഇന്ന് ലോക് പുകയില വിരുദ്ധദിനം ജൂണ്‍ 28 ണ് ലഹരി വിരുദ്ധ ദിനമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളണുസരിച്ച് പുകയിലയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ മൂലം പ്രതിവര്‍ഷം നാല്‍പതു ലക്ഷം മരണങ്ങളാണ്‌ സംഭവിക്കുന്നത്‌. ഇത്‌ 2030 നു മുന്‍പുതന്നെ ഒരു കോടിയായി വര്‍ദ്ധിച്ചേക്കാം. അപ്പോഴേയ്ക്കും ലോകത്തുണ്ടാകുന്ന മരണങ്ങളില്‍ എട്ടിലൊന്ന്‌ പുകയില മൂലമാകാം. അമേരിക്കയിലാണ്‌ പുകയില കൃഷി ആദ്യമായി ആരംഭിച്ചതെന്ന്‌ കരുതുന്നു. അവിടെ നിന്ന്‌ യൂറോപ്പിലേക്ക്‌ കടന്നെത്തിയ പുകയില കൃഷി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക്‌ കടന്നു ചെല്ലാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. പതിനാറാം നൂറ്റാണ്ടില്‍ത്തന്നെ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും സ്‌പെയിനിലുമൊക്കെ പുകയില കൃഷി വ്യാപകമായിക്കഴിഞ്ഞിരുന്നു.പുകയില സംസ്ക്കരിച്ചെടുക്കുന്ന സമ്പ്രദായത്തില്‍ അമേരിക്കന്‍ വിപ്ലവത്തിലൂടെ പല മാറ്റങ്ങളും ഉണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിര്‍ജീനിയ, നോര്‍ത്ത്‌ കരോലിന എന്നിവിടങ്ങളില്‍ പുകയില സംസ്ക്കരണത്തിന്‌ കല്‍ക്കരി ഉപയോഗിച്ചു തുടങ്ങിയതോടെ മെച്ചപ്പെട്ട മണവും സ്വാദും അവയ്ക്കു കൈവന്നു.അങ്ങനെ കാലാന്തരത്തില്‍ പുകവലിയുടെ ഉപയോഗം വര്‍ദ്ധിച്ചുവന്നു. സിഗരറ്റും, ബീഡിയും ചുരുട്ടുമൊക്കെ യുവതലമുറയ്ക്ക്‌ ഒരു ഹരമായി മാറി. ഒടുവില്‍ ഇപ്പോഴത്തെ സ്ഥിതിയെന്താണ്‌?

 

No comments:

Post a Comment