Pages

Tuesday, October 28, 2014




ചലനത്തിന്റെ പ്രതീതി ജനിപ്പിക്കുവാൻ വേണ്ടി ദ്വിമാനമോ ത്രിമാനമോ ആയ ചിത്രങ്ങളുടെ തുടർച്ചയും വേഗത്തിലുമുള്ള പ്രദർശനമാണ് ആനിമേഷൻ. ഇത് വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ്. ഒരു ദൃശ്യം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണിൽ തങ്ങി നിൽക്കും. ഇതുമൂലം നിരന്തരം ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു. നാമെല്ലാം കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഒരു സെക്കന്റിൽ 12-24 തവണ ചിത്രങ്ങൾ മാറുമ്പോഴാണ് സാധാരണ വേഗതയിലുള്ള ഒരു ചലച്ചിത്രം ഉണ്ടാകുന്നത്. ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്. വാൾട്ട് ഡിസ്നി, വില്യം ഹന്ന, ജോസഫ് ബാർബറ തുടങ്ങിയ അതികായന്മാർ ഈ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ടിച്ചവരാണ്.

No comments:

Post a Comment