OCTOBER 1
രക്തദാനം മഹാദാനം; ഇന്ന് അന്താരാഷ്ട്ര രക്തദാന ദിനം
രക്തദാനം മഹാദാനമാണെന്നറിയിച്ച് ജൂണ്‍ പതിനാല് ലോക രക്തദാതാക്കളുടെ ദിനം.
ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ
ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ
രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും.
അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്. രക്ത ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ
കാള്‍ലാന്റ് സ്റ്റെയ്‌നര്‍ എന്ന ശാസ്ത്രഞ്ജന്റെ ജന്മദിനമാണ് രക്തദാന
ദിനമായി ലോകം ആചരിക്കുന്നത്.
രക്തസ്രാവം മൂലമാണ് ഭൂരിഭാഗം പേരും മരിക്കുന്നത്. റോഡപകടമോ മറ്റ്
അപകടങ്ങളോ നടന്ന് ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് ചേരുന്ന
രക്തം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. സന്നദ്ധ രക്തദാനം വഴി
ശേഖരിക്കുന്ന രക്തം ആവശ്യമുള്ളയാള്‍ക്ക് നല്‍കാം. ഇതിനായി രക്തബാങ്കുകളും
രൂപീകരിച്ചിരിക്കുന്നു.
മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55
വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍
അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു
തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണം.
രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍
കൃത്യമായ രക്ത പരിശോധനകള്‍ക്കു ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍
കഴിയുകയുള്ളൂ.
അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത
സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന്
നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും
ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു.
എന്നാല്‍ രക്ത ബാങ്കുകളില്‍ എല്ലാ തരത്തിലും പെട്ട രക്തം
ലഭിക്കണമെങ്കില്‍ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്‌കൂളുകളിലും
മറ്റും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാനത്തെ കുറിച്ച് അവബോധം
സൃഷ്ടിക്കുവാനുള്ള ക്ലാസുകശും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.
ആശുപ്ത്രികള്‍ക്കും വിവിധ സംഘടനകള്‍ക്കും രക്ത ദാനം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്ലഡ് ഡോണര്‍ ഫോറങ്ങള്‍ ഉണ്ട്.
ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍
രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം
ചെയ്യാന്‍ പാടുള്ളതല്ല.
രക്ത ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍
ഉണ്ടാകാന്‍ കാരണമാകുന്നു. മാത്രവുമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന
ക്ഷമതയും ഉന്മേഷവും നല്‍കുന്നു. അതിനാല്‍ തന്നെ രക്തദാനം യാതൊരു
ദോഷഫലവുമുണ്ടാക്കുന്നില്ല. ആയതിനാല്‍ കഴിവതും രക്തം ദാനം ചെയ്യൂ. നിങ്ങളുടെ
ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം.
No comments:
Post a Comment