Sunday, October 5, 2014
മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക് അവന്‍റെ അദ്ധ്യാപകര്‍ക്കാണ്. ആദ്യം അക്ഷരങ്ങള്‍ പിന്നെ വാക്കുകര്‍, വാക്യങ്ങള്‍ അങ്ങനെയങ്ങനെ അറിവിന്‍റെ പുതിയ ചക്രവാളങ്ങളിലേക്ക് മനുഷ്യന് നടന്നടുക്കണമെങ്കില്‍ നല്ല അദ്ധ്യാപകരുടെ ശിക്ഷണം കൂടിയേ തീരു.ഒക്ടോബര്‍ അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതു തലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. 1994 ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്.വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സമൂഹ്യ പുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം. അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്.അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.യുനെസ്കൊ ഒക്ടോബര്‍ അഞ്ചിനാണ് അദ്ധ്യാപക ദിനം ആചരിക്കുന്നതെങ്കിലും മിക്ക രാജ്യങ്ങളിലും അദ്ധ്യാപക ദിനം വ്യത്യസ്ത ദിനങ്ങളിലാണ്. ഓ
Subscribe to:
Post Comments (Atom)
No comments:
Post a Comment