ഒക്ടോബര്‍ 9
ഇന്ന് ലോക തപാല്‍ ദിനം
ഒരു കാലഘട്ടത്തിന്‍റെനഷ്ടപ്രതാപത്തിന്റെ
ഓര്‍മ്മകള്‍ പേറുന്ന തപാലിനായി ഒരു ദിനം കൂടി. രാജ്യാന്തര തപാൽ യൂണിയന്റെ
ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ്
ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി
ആചരിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും പ്രബലമായ തപാല്‍ സംവിധാനമുള്ള
രാജ്യമാണ് ഇന്ത്യ.
ഒരു കാലഘട്ടത്തില്‍ വിനിമയരംഗത്തെ മാറ്റി
നിര്‍ത്താനാവാത്ത സംവിധാനമായിരുന്നു തപാല്‍. അഞ്ചലാപ്പീസും കമ്പിത്തപാലും
ഇന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന
ഓര്‍മകളായി മാറി. പകരം നൂതന സംവിധാനങ്ങള്‍ പലതും വന്നു.വിവരങ്ങള്‍ അതിവേഗം
കൈമാറാന്‍ ഉപയോഗിച്ചിരുന്ന ടെലിഗ്രാമും കഥാവശേഷമായി. ടെലിഫോണും എസ് എം
എസും ഇ മെയിലും മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളും പലകാലങ്ങളില്‍ എത്തിയപ്പോള്‍
തപാല്‍ സ്വാഭാവിക പിന്മാറ്റത്തിലേക്ക് കടന്നു.
ഒരുകാലത്ത് കത്തുകള്‍ എന്നാല്‍ ഇഴയടുപ്പമുള്ള ആത്മബന്ധത്തിന്റെ നേര്‍
രേഖകളായിരുന്നു. സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും മഷി പുരണ്ട
കത്തുകള്‍ക്കായി പോസ്റ്റ്മാനെ പ്രതീക്ഷിച്ചിരിക്കുന്ന ദിവസങ്ങളും
അന്യമായി.മറ്റൊരു തപാല്‍ ദിനം കൂടി കടന്നു വരുമ്പോള്‍ പഴമയുടെ ആ നല്ല
നാളുകളെ ഓര്‍ത്തെടുക്കാം,
No comments:
Post a Comment