OCTOBER 6
ലോക ഭക്ഷ്യ സുരക്ഷാ ദിനം
ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കപ്പെടുകയാണല്ലോ? "സുസ്ഥിരമായ
ഭക്ഷ്യവസ്ഥ, പോഷകസമൃദ്ധമായ ഭക്ഷ്യ സുരക്ഷയ്ക്ക് " എന്നതാണ് ഐക്യരാഷ്ട്ര
സഭയുടെ ഭക്ഷ്യകാർഷിക വിഭാഗം ആഹ്വാനം ചെയ്യുന്നതനുസരിച്ച് ഈ ദിനാചരണത്തിൽ ഈ
വർഷം മുഴങ്ങി കേൾക്കേണ്ട മുദ്രാവാക്യം.ലോകജനതയുടെ ഏകദേശം 870 കോടി ജനങ്ങൾപോഷകാഹാര ദാരിദ്ര്യദുഃഖം
അനുഭവിക്കുന്നവരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.നിരന്തരമുണ്ടാകുന്ന
പരിസ്ഥിതി നാശകരമായ വികസന പ്രക്രിയിൽ നാശോന്മുഖമാകുന്ന നമ്മുടെ
കൃഷിയിടങ്ങളുടെ വ്യാപ്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ
ജൈവവൈവിദ്ധ്യത്തിനും അവയുടെ ആവാസവ്യവസ്ഥക്കും ഹാനികരമായ നമ്മുടെ വികലമായ
വികസനത്വര ഭൂമിയിലെ ജീവന്റെ അടിസ്ഥാന ഘടകങ്ങൾക്കു പോലും വൻ നാശങ്ങൾ
വരുത്തിവയ്ക്കുന്നു. ഭഷ്യവസ്തുക്കൾ നാം എത്ര കൂടുതൽ ഉത്പാദിപ്പിച്ചാലും
അനിയന്ത്രിതമായ തോതിൽ പെരുകുന്ന ജനസംഖ്യാ നിരക്ക് അതിനെ തുലോം
പരിമിതമാക്കുകയും വിശക്കുന്ന വയറുകളുടെ എണ്ണം ശതഗുണീഭവിക്കുകയും
ചെയ്യുന്നു. കൂനിന്മേൽ കുരുവെന്നപോലെ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ
വസ്തുക്കളിൽവളരെയധികംപാഴാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു.ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും അവയുടെ യഥാതതമായ ഉപഭോഗവും പരസ്പരം
ബന്ധിതമാണ്. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തു യഥാർത്ഥ ഉപഭോക്താവിന്
ആവശ്യാനുസരണം ലഭ്യമാകുന്നില്ലെങ്കിൽ ഭഷ്യസുരക്ഷ എന്നത് വെറും ഏട്ടിലെ
പശുവായി തന്നെ നില നില്ക്കും.ഭാരത സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിക്കുന്ന ഭക്ഷ്യ
സുരക്ഷാനിയമത്തിലൂടെ വിശക്കുന്നവന് ഭക്ഷണം നല്കുക എന്നത് കേവലം
ഔദാര്യമല്ല, പ്രത്യുത, ജനങ്ങളുടെ അവകാശമാണ് എന്ന തിരിച്ചറിവ് നമ്മുടെ
സർക്കാരിനും ജനങ്ങൾക്കും ഉണ്ടാക്കുവാൻ സഹായിക്കട്ടെ! ഭക്ഷ്യ വിഭവങ്ങൾ
ഉത്പാദിപ്പിക്കാൻ അഹോരാത്രം അധ്വാനിക്കുന്ന കാർഷിക സമൂഹത്തിനു ആവശ്യകമായ
പ്രോത്സാഹനവും സംരക്ഷണവും നല്കി ഇടനിലക്കാരും കൊള്ള ലാഭക്കൊതിയന്മാരുമായ
കരിഞ്ചന്തക്കാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും കരാള ഹസ്തങ്ങളിൽ നിന്ന്
നമ്മുടെ ജനതയെ മോചിപ്പിക്കുവാനും ഉള്ള ഇച്ഛാശക്തി നമ്മുടെ
സർക്കാരിനുണ്ടാകട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം .അങ്ങനെ ഈ ഭക്ഷ്യ
സുരക്ഷാദിനം ഭക്ഷ്യ വസ്തുക്കളുടെ പാഴാക്കൽ ഒഴിവാക്കി വിശക്കുന്ന സഹോദരന്
ഒരു നേരത്തെ ഭക്ഷണം നല്ക്കാൻ സഹായമേകി നമുക്കോരോരുത്തര്ക്കും സമുചിതമായി
ആചരിക്കാം .
No comments:
Post a Comment