Sunday, October 12, 2014


പ്രായം വില്ലനായി; എന്നിട്ടും ലോക മുത്തശ്ശി ഫെയ്‌സ്ബുക്ക് 
അക്കൗണ്ട് തുറന്നു 

ന്യൂയോര്‍ക്ക്: പേര് അന്ന സ്‌റ്റോഹര്‍. വയസ്സ് 113. എല്ലാവരും ഫെയ്‌സ്ബുക്കിലെത്താന്‍ കൊതിക്കുന്ന യുഗത്തില്‍ അന്ന സ്‌റ്റോഹര്‍ക്കും അതിന് ആഗ്രഹം. ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളവരില്‍ ഒരാളായ സ്‌റ്റോഹര്‍ക്ക് പക്ഷേ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ തന്റെ ജനനതീയതി പോലും തെറ്റായി നല്‍കേണ്ടി വന്നു. ഒര്‍ജിനലും വ്യാജനുമായി പല പേരില്‍ ആളുകള്‍ ഫെയ്‌സ്ബുക്കില്‍ വിരാജിക്കുന്ന കാലത്ത് അന്ന സ്റ്റോഹര്‍ തന്റെ ജനനതീയതി തെറ്റായി നല്‍കിയത് വലിയ അപരാധമൊന്നുമല്ല. പക്ഷേ, കഥയങ്ങനയല്ല. യഥാര്‍ഥ ജനനതീയതി ഫെയ്‌സ്ബുക്ക് സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും. അതേ സ്റ്റോഹറും ചെയ്തുള്ളൂ. 15 വര്‍ഷം പ്രായം കുറച്ച് 99 വയസ്സ് എന്ന് ചേര്‍ത്ത് അക്കൗണ്ട് തുറന്നിരിക്കുകയാണ് മുത്തശ്ശി. 


വയലാര്‍ സാഹിത്യ പുരസ്‌കാരം 
കെ.ആര്‍. മീരയ്ക്ക്  









വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' നോവലിന്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റാണ് മലയാളത്തിലെ പ്രമുഖ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ വയലാര്‍ അവാര്‍ഡ് നല്‍കുന്നത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനത്തില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് 'ആരാച്ചാര്‍'. പരമ്പരാഗത നോവല്‍ സങ്കല്‍പങ്ങളില്‍നിന്ന് മാറിയുള്ള പരീക്ഷണം എന്ന നിലയില്‍ ഈ കൃതി ശ്രദ്ധേയമാണ്. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ ഭരണകൂടം എങ്ങനെ ഓരോരുത്തരേയും ഇരയാക്കുന്നു എന്ന് കാണിച്ചുതരുന്നു. മലയാളിയുടെ വായനാബോധത്തെ പിടിച്ചുണര്‍ത്താനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകാനും ആരാച്ചാരിലൂടെ മീരയ്ക്ക് സാധിച്ചെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. 2013 ല്‍ ആരാച്ചാരിന് ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.മലയാളത്തില്‍ പുതിയ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയാണ് കെ.ആര്‍. മീര. 'ആവേ മരിയ' എന്ന കഥാസമാഹാരം 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, ഗില്ലറ്റിന്‍ (ചെറുകഥാ സമാഹാരങ്ങള്‍) നേത്രോന്മീലനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം, മീരാസാധു (നോവലുകള്‍), മാലാഖയുടെ മറുകുകള്‍ (നോവലെറ്റ്), മഴയില്‍ പറക്കുന്ന പക്ഷികള്‍ (ലേഖനം/ഓര്‍മ്മ) എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. യെല്ലോ ഈസ് ദ കളര്‍ ഓഫ് ലോങ്ങിങ് എന്ന പേരില്‍ കഥകളുടെ സമാഹാരവും ഹാങ് വുമണ്‍ എന്ന പേരില്‍ ആരാച്ചാര്‍ നോവലും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദേശീയ അവാര്‍ഡ് നേടിയ 'ഒരേ കടല്‍' എന്ന ചലച്ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായിരുന്ന മീര നിരവധി സീരിയലുകള്‍ക്കും തിരക്കഥ എഴുതിയിട്ടുണ്ട്.

ഇന്ന് ഒക്ടോബര്‍ 12 

ലോക കാഴ്ച ദിനം

  വായനക്കാരെ    നിങ്ങള്‍ക്ക് അസ്നയെ അറിയുമോ? 2009 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ നേടിയ അസന അസ്ലാം. ഗീതു മോഹന്‍ദാസിന്‍റെ കേള്‍ക്കുന്നുണ്ടോയിലെ നായിക. ജന്‍മനാ രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ആ കുട്ടി ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്‌. അതുപോലെ കാഴ്ച നഷ്ട്ടപ്പെട്ട എത്രയോ കുട്ടികള്‍ ഉണ്ടെന്നറിയാമോ. ഒരു രാത്രി കറന്റ് പോയാല്‍  k.s.e.b യെ പഴിക്കുന്ന നമ്മള്‍ കാഴ്ച ഇല്ലാത്തവരെക്കുറിച്ച്   എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ.  നിറവും രൂപവും എന്തെന്നറിയാത്തവര്‍. ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും കാര്യങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവര്‍. അവര്‍ക്കും ജീവിതം ഉണ്ട്. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പരം പുണ്യം വേറൊന്നുമില്ല.
കാഴ്ച്ചയുടെ പ്രാധാന്യം എത്രത്തോളം ആണെന്ന് നമ്മുക്കെല്ലാം അറിയാം. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യം കണ്ണിനാണ്. നമ്മുടെ അറിവിന്റെ 80 ശതമാനവും നാം നേടുന്നത് കണ്ണിലൂടെയാണ്. അതുകൊണ്ടാണ് കാഴ്ചയില്ലാത്ത ഒരു വ്യക്തി 80 ശതമാനം മരിച്ചതിനു തുല്യമാണെന്ന് പറയുന്നത്.
കാഴ്ച ഇല്ലാത്തവരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യ യാണ്. ലോകത്താകമാനമുള്ള 37 മില്യണ്‍ അന്ധ ജനങ്ങളില്‍ 18 മില്യന്‍  ഇന്ത്യയിലാണ്(). അതില്‍ 75 ശതമാനം ആളുകള്‍ക്കും കാഴ്ച തിരിച്ചു കിട്ടാവുന്നതരത്തിലുള്ള  അന്ധതയാണ്‌. പല കാരണങ്ങള്‍ കൊണ്ട് അന്ധത ഉണ്ടാകാം. കണ്ണിലെ തിമിരം, അധി മര്‍ദം, നേത്ര നാഡിയുടെ രോഗങ്ങള്‍, നേത്ര പടലം സുതാര്യമായി പോവുക എന്നീ പല കാരണങ്ങള്‍ കൊണ്ട് അന്ധത ഉണ്ടാകാം. തിമിര ശസ്ത്രക്രീയയെ കുറിച്ച് ആളുകള്‍ വളരെയധികം ബോധവാന്മാര്‍ ആയതുകൊണ്ട്  തിമിരം മൂലമുള്ള അന്ധത ഒരു പരിധിവരെ കുറഞ്ഞു വരികയാണ്.
 പക്ഷെ ഇന്നും നേത്ര പടലത്തിലെ അന്ധതയെക്കുറിച്ച് ജനങ്ങള്‍ ഒട്ടും തന്നെ ബോധവാന്മാര്‍ അല്ല എന്നുള്ളതാണ് സത്യം. ഇന്ത്യയില്‍ ഉള്ള അന്ധരില്‍ 1.4 മില്യന്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. കുട്ടികളിലെ അന്ധതയില്‍ 26 ശതമാനവും നേത്ര പടലത്തിലെ അന്ധത മൂലമാണ്. അണുബാധ, ആഴത്തിലുള്ള മുറിവുകള്‍, പൊള്ളല്‍, പോഷക ആഹാരക്കുറവു (vitamin-A) ജന്മനാ ഉള്ള തകരാറുകള്‍ എന്നിവ കൊണ്ട് കണ്ണിലെ സുതാര്യമായ നേത്ര പടലം വെളുത്ത്‌ പോകാം. ഇങ്ങനെ നേത്ര പടല അന്ധത ബാധിച്ചവര്‍ക്കാണ് നേത്ര ദാനം കൊണ്ട് ഗുണം ലഭിക്കുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ 6 മില്യനില്‍ അധികം ആളുകള്‍ നേത്ര ദാനത്തിലൂടെ  കാഴ്ച തിരിച്ചുകിട്ടാന്‍ സാധ്യത ഉള്ളവരായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത് 2 .5 ലക്ഷത്തില്‍ അധികം നേത്രപടലങ്ങലാണ്. എന്നാല്‍ ഇന്ത്യയില്‍ മുഴുവനുമുള്ള 109 നേത്ര ബാങ്കുകള്‍ ഒരുവര്‍ഷം ശസ്ത്രക്രീയ ക്കായ് ശേഖരിക്കുന്നത് 25000 കണ്ണുകള്‍ മാത്രം, അതില്‍ തന്നെ 30 ശതമാനം പല കാരണങ്ങള്‍ കൊണ്ട്  ഉപയോഗിക്കാന്‍ കഴിയുന്നുമില്ല. അതിനാല്‍തന്നെ ശസ്ത്രക്രിയയ്ക്കുവേണ്ടി പേരു രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ അനവധിയാണ്. നേത്ര ദാനത്തെക്കുറിച്ച്  ജനങ്ങള്‍ എത്രത്തോളം ബോധവാന്മാര്‍ ആകെണ്ടിയിരിക്കുന്നു എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.  മരണശേഷം നശിച്ചുപോകുന്ന കണ്ണുകള്‍ ദാനം ചെയ്യാന്‍ കൂടുതലാളുകള്‍ മുന്നോട്ടു വന്നാല്‍ മാത്രമേ ഇവരുടെ ജീവിതത്തില്‍ വെളിച്ചം കടന്നുചെല്ലുകയുള്ളു.

 


Saturday, October 11, 2014

സമാധാനത്തിനുള്ള നൊബേല്‍ കൈലാഷ് സത്യാര്‍ത്ഥിയ്ക്കും മലാല യൂസഫ്സായിയ്ക്കും



ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യയും പാകിസ്താനും പങ്കിട്ടു. കൈലാഷ് സത്യാര്‍ത്ഥി, മലാല യൂസഫ് സായി എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇന്ത്യയില്‍ കുട്ടികളുടെ സംരക്ഷണത്തിനാനും വിദ്യാഭ്യാസ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന 'ബച്പന്‍ ബചാവോ ആന്ദോളന്‍' സംഘടനയുടെ സാരഥിയാണ് കൈലാഷ് സത്യാര്‍ത്ഥി. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ച് താലിബാന്‍ തീവ്രവാദികളുടെ ആക്രമണം അതിജീവിച്ച വ്യക്തിത്വമാണ് മലാല.
സമാധാനത്തിനുള്ള നൊബേല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സത്യാര്‍ത്ഥി. മുന്‍പ് ഇന്ത്യന്‍ പൗരത്വം നേടിയ മദര്‍ തെരേസയും സമാധാന നൊബേല്‍ നേടിയിരുന്നു. 2007ല്‍ രാജേന്ദ്ര കെ. പച്ചൗരി അധ്യക്ഷനായ ഇന്റഗവണ്‍മെന്റല്‍ പാനല്‍ ഓഫ് കൈ്‌ലമറ്റ് ചെയ്ഞ്ച് (ഐപിസിസി) പുരസ്‌കാരം നേടിയിരുന്നു. നൊബേല്‍ പുരസ്‌കാരം നേടുന്ന എട്ടാമത്തെ ഇന്ത്യക്കാരാനാണ് സത്യാര്‍ത്ഥി.ബാലാവകാശ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണിതെന്ന് പുരസ്കാര വാര്‍ത്തയോട് സത്യാര്‍ത്ഥി പ്രതികരിച്ചു. സമാധാനത്തിനുള്ള നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. കഴിഞ്ഞ വര്‍ഷവും ഈ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നുവെങ്കിലൂം അവസാന നിമിഷമാണ് പിന്തള്ളപ്പെട്ടത്. കുട്ടികളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന അറുപതുകാരനും പതിനേഴുകാരിയും പുരസ്‌കാരം നേടി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 690,000 യൂറോയാണ് സമ്മാനത്തുക.
ഡല്‍ഹി സ്വദേശിയാണ് അറുപതുകാരനായ കൈലാഷ് സത്യാര്‍ത്ഥി. 1980കള്‍ മുതല്‍ ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവരികയാണ്. 'ബച്പന്‍ ബചാവോ ആന്ദോലന്‍' വഴി 80,000 കുട്ടികളെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 'ഗ്ലോബല്‍ മാര്‍ച്ച് എഗെയ്ന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍' എന്ന പേരില്‍ ലോകവ്യാപകമായി കുട്ടികളുടെ വിഷയം ഉന്നയിച്ച് പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്റ് എഡ്യുക്കേഷന്‍, ഗ്ലോബല്‍ കാമ്പയിന്‍ ഫോര്‍ എഡ്യുക്കേഷന്‍ എന്നിവയുമായി ചേര്‍ന്ന് ലോകവ്യാപകമായി കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനും സത്യാര്‍ത്ഥിയുടെ പോരാട്ടത്തിന് കഴിഞ്ഞു.
യുനെസ്‌കോ, ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ എഡ്യൂക്കേഷന്‍ എന്നിവയില്‍ അംഗമാണ്. ഇന്ത്യയിലും ദക്ഷിണ ഏഷ്യയിലും മാത്രമല്ല, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലും സത്യാര്‍ത്ഥിയുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു. രാജ്യാന്തരതലത്തില്‍ കുട്ടികളുടെ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം ഏകോപിക്കുന്ന വ്യക്തി കൂടിയാണ് സത്യാര്‍ത്ഥി
പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടി ജീവിക്കുന്ന രക്തസാക്ഷിയാണ് മലാല യൂസാഫ് സായി. 2012ല്‍ സ്‌കൂളില്‍ നിന്നും മടങ്ങും വഴി പാക് താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ജീവന് ഭീഷണി നേരിടുന്ന മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. പിന്നീട് യു.എന്‍ പൊതുസഭയിലും മലാല തന്റെ വാദം ശക്തമായി ഉന്നയിച്ചു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞവര്‍ഷം ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ മലാലയുമുണ്ടായിരുന്നു. 'ഐ ആം മലാല' എന്ന ആത്മകഥയും മലാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല നടത്തുന്നത് വീറോടെയുള്ള പോരാട്ടമാണെന്നാണ് നൊബേല്‍ പുരസ്‌കാര കമ്മിറ്റിയുടെ വിലയിരുത്തല്‍. സാമ്പത്തിക .നേട്ടത്തിനു വേണ്ടി കുട്ടികളില്‍ നടത്തുന്ന ചൂഷണമാണ് സത്യാര്‍ത്ഥി പുറത്തുകൊണ്ടുവന്നതെന്ന് കമ്മിറ്റി വിലയിരുത്തി. സമാധാനപരമായ മാര്‍ഗത്തിലുടെ സത്യാര്‍ത്ഥി നടത്തിയ പോരാട്ടങ്ങള്‍ മഹാത്മാഗാന്ധിയുടെ പാരമ്പര്യം തുടരുന്നതാണെന്നും കമ്മിറ്റി വിലമതിച്ചു














പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടി ജീവിക്കുന്ന രക്തസാക്ഷിയാണ് മലാല യൂസാഫ് സായി. 2012ല്‍ സ്‌കൂളില്‍ നിന്നും മടങ്ങും വഴി പാക് താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ജീവന് ഭീഷണി നേരിടുന്ന മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. പിന്നീട് യു.എന്‍ പൊതുസഭയിലും മലാല തന്റെ വാദം ശക്തമായി ഉന്നയിച്ചു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞവര്‍ഷം ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ മലാലയുമുണ്ടായിരുന്നു. 'ഐ ആം മലാല' എന്ന ആത്മകഥയും മലാല പ്രസിദ്ധീകരിച്ചിട്ടുണ്ട്. - See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf
റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യയും പാകിസ്താനും പങ്കിട്ടു. കൈലാഷ് സത്യാര്‍ത്ഥി, മലാല യൂസഫ് സായി എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇന്ത്യയില്‍ കുട്ടികളുടെ സംരക്ഷണത്തിനാനും വിദ്യാഭ്യാസ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന 'ബച്പന്‍ ബചാവോ ആന്ദോളന്‍' സംഘടനയുടെ സാരഥിയാണ് കൈലാഷ് സത്യാര്‍ത്ഥി. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ച് താലിബാന്‍ തീവ്രവാദികളുടെ ആക്രമണം അതിജീവിച്ച വ്യക്തിത്വമാണ് മലാല. - See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf

സമാധാനത്തിനുള്ള നൊബേല്‍ കൈലാഷ് സത്യാര്‍ത്ഥിയ്ക്കും മലാല യൂസഫ്സായിയ്ക്കും

mangalam malayalam online newspaper
- See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf

സമാധാനത്തിനുള്ള നൊബേല്‍ കൈലാഷ് സത്യാര്‍ത്ഥിയ്ക്കും മലാല യൂസഫ്സായിയ്ക്കും - See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf
ഡല്‍ഹി സ്വദേശിയാണ് അറുപതുകാരനായ കൈലാഷ് സത്യാര്‍ത്ഥി. 1980കള്‍ മുതല്‍ ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവരികയാണ്. 'ബച്പന്‍ ബചാവോ ആന്ദോലന്‍' വഴി 80,000 കുട്ടികളെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 'ഗ്ലോബല്‍ മാര്‍ച്ച് എഗെയ്ന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍' എന്ന പേരില്‍ ലോകവ്യാപകമായി കുട്ടികളുടെ വിഷയം ഉന്നയിച്ച് പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്റ് എഡ്യുക്കേഷന്‍, ഗ്ലോബല്‍ കാമ്പയിന്‍ ഫോര്‍ എഡ്യുക്കേഷന്‍ എന്നിവയുമായി ചേര്‍ന്ന് ലോകവ്യാപകമായി കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനും സത്യാര്‍ത്ഥിയുടെ പോരാട്ടത്തിന് കഴിഞ്ഞു. - See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf

Thursday, October 9, 2014

ഒക്ടോബര്‍ 9 

ഇന്ന് ലോക തപാല്‍ ദിനം



ഒരു കാലഘട്ടത്തിന്‍റെനഷ്ടപ്രതാപത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന തപാലിനായി ഒരു ദിനം കൂടി. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും പ്രബലമായ തപാല്‍ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ.
ഒരു കാലഘട്ടത്തില്‍ വിനിമയരംഗത്തെ മാറ്റി നിര്‍ത്താനാവാത്ത സംവിധാനമായിരുന്നു തപാല്‍. അഞ്ചലാപ്പീസും കമ്പിത്തപാലും ഇന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളായി മാറി. പകരം നൂതന സംവിധാനങ്ങള്‍ പലതും വന്നു.വിവരങ്ങള്‍ അതിവേഗം കൈമാറാന്‍ ഉപയോഗിച്ചിരുന്ന ടെലിഗ്രാമും കഥാവശേഷമായി. ടെലിഫോണും എസ് എം എസും ഇ മെയിലും മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങളും പലകാലങ്ങളില്‍ എത്തിയപ്പോള്‍ തപാല്‍ സ്വാഭാവിക പിന്മാറ്റത്തിലേക്ക് കടന്നു.
ഒരുകാലത്ത് കത്തുകള്‍ എന്നാല്‍ ഇഴയടുപ്പമുള്ള ആത്മബന്ധത്തിന്റെ നേര്‍ രേഖകളായിരുന്നു. സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും മഷി പുരണ്ട കത്തുകള്‍ക്കായി പോസ്റ്റ്മാനെ പ്രതീക്ഷിച്ചിരിക്കുന്ന ദിവസങ്ങളും അന്യമായി.മറ്റൊരു തപാല്‍ ദിനം കൂടി കടന്നു വരുമ്പോള്‍ പഴമയുടെ ആ നല്ല നാളുകളെ ഓര്‍ത്തെടുക്കാം,

Monday, October 6, 2014


 OCTOBER 6
ലോക വന്യ ജീവി ദിനം



മുള്ളേരിയ: ഭക്ഷണത്തിനായുള്ള കാട്ടാനയുടെ ഓട്ടം അവസാനിച്ചത് മരണത്തില്‍. കേരള വനാതിര്‍ത്തിയിലുള്ള കൃഷി നശിപ്പിക്കുമ്പോള്‍ കര്‍ഷകരും വനപാലകരും ഓടിക്കുന്ന കാട്ടാനകള്‍ കര്‍ണാടക അതിര്‍ത്തിയിലേക്കു കടക്കും. കര്‍ണാടകയിലെ മണ്ടക്കോല്‍, സുള്ള്യ മേഖലയിലെ കൃഷിക്കാരും വനപാലകരും ചേര്‍ന്ന് തുരത്തുമ്പോള്‍ വീണ്ടു കേരളവനാതിര്‍ത്തി കടക്കും. ആനകളെ കൃഷി-ജനവാസകേന്ദ്രങ്ങളില്‍ സ്ഥിരമായി എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുപകരം ഓടിച്ചകറ്റുക എന്ന താത്കാലിക മാര്‍ഗമാണ് ഇരു സംസ്ഥാന വനപാലകരും സ്വീകരിച്ചത്. കാട്ടാനയെ ഉള്‍വനത്തിലേക്ക് ഓടിച്ചിരുന്നെങ്കില്‍ ആനകളുടെ നിലനില്‍പ് ഉറപ്പ് വരുത്താമായിരുന്നു. സുള്ള്യ, മണ്ടക്കോല്‍, അഡൂര്‍, പാണ്ടി, ബളംവന്തടുക്ക, അടുക്കതൊട്ടി, കൊട്ടംകുഴി, കാനത്തൂര്‍ തുടങ്ങിയ വനാതിര്‍ത്തി മേഖലകളിലൂടെയാണ് ആനയുടെ സഞ്ചാരം. കുട്ടികള്‍ അടക്കം പത്തോളം വരുന്ന ആനകളാണ് ഒറ്റയ്ക്കും കൂട്ടമായും മാസങ്ങളായി അതിര്‍ത്തിഗ്രാമങ്ങളില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്.
കര്‍ണാടക നാഗറഹൊളെയില്‍നിന്ന് എത്തിയ വിദഗ്ധരായ സംഘം ആനകളെ കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് തുരത്തിയപ്പോള്‍ കൂട്ടത്തോടെ കാട്ടികജെ വനം വഴി ദേലമ്പാടി പഞ്ചായത്തിലെ ഒഡ്യനടുക്ക, തലപ്പച്ചേരി, അഡൂര്‍, പാണ്ടി എന്നിവടങ്ങളിലെത്തി. പാണ്ടി മേഖലയില്‍ ആറ് ആനകളും കാറഡുക്ക വനമേഖലയില്‍ ഒരു കുട്ടിയാനയടക്കം ആറ് ആനകളുമാണ് കൃഷി നശിപ്പിക്കുന്നത്. രണ്ടുമാസം മുമ്പ് അരമനടുക്കം ശങ്കരനാരായണ ഭട്ടിന് മാത്രം ആറ് ഏക്കറിയലധികം വരുന്ന കവുങ്ങിന്‍ തോട്ടം നശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും കാട്ടാനകള്‍ 500 കവുങ്ങുകള്‍ നശിപ്പിച്ചിരുന്നു.



മുള്ളേരിയ: കാറഡുക്ക കൊട്ടംകുഴി ചേറ്റോണിയില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. നാലുവയസ്സ് പ്രായമുള്ള കൊമ്പനാനയുടെ ജഡമാണ് വനത്തിനകത്തെ റോഡരികില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആനയുടെ കരച്ചില്‍ പരിസരവാസികള്‍ കേട്ടിരുന്നതായി പറയുന്നു. ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് റോഡരികില്‍ ചരിഞ്ഞ കാട്ടാനയെ കണ്ടത്. ജനവാസകേന്ദ്രത്തോട് അടുത്ത വനപ്രദേശമാണ് കൊട്ടംകുഴി. മാസങ്ങളോളമായി കൊട്ടംകുഴി, കാനത്തൂര്‍, പാണൂര്‍ മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം വരുത്തിയ ആനക്കൂട്ടങ്ങളില്‍ ഒന്നാണ് ചരിഞ്ഞതെന്നു കരുതുന്നു.
ചേറ്റോണി അരമനടുക്കം ശങ്കരനാരായണ ഭട്ടിന്റെ 500-ഓളം കവുങ്ങുകളും ചേറ്റോണി ചാത്തുനായരുടെ നാല് തെങ്ങും കാട്ടാന ശനിയാഴ്ച രാത്രി നശിപ്പിച്ചിരുന്നു. ചാത്തുനായരുടെ വീട്ടുമുറ്റംവരെ എത്തിയ ആന വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വയറും പൊട്ടിച്ചിരുന്നു.



നാടുതോറും പ്രകൃതിയുടെ മാറ് തകര്‍ത്ത്  മനുഷ്യന്‍ സുഖവാസ കേന്ദ്രങ്ങള്‍  തീര്‍ക്കുമ്പോള്‍ ആവാസകേന്ദ്രം നഷ്ടപെട്ട വന്യജീവികള്‍ ഒരുനേരത്തെ അന്നത്തിനായി കാടിറങ്ങുന്നുമുള്ളന്‍ പന്നി, കുരങ്ങുകള്‍ , മയില്‍ , ആന,മെരുക് , കാട്ടുകോഴി തുറങ്ങീ അനേകം വന്യ ജീവികള്‍ നാട്ടില്‍ പ്രദേശത്ത് കണ്ടുവരുന്നുണ്ട്. ചെറിയ കാടായതിനാല്‍ ഇവക്ക് ഇവിടെ വേണ്ടത്ര സുരക്ഷിതത്വം കിട്ടുന്നില്ല.
പരിസ്ഥിതി സംരക്ഷിക്കേണ്ടത് അതിപ്രധാനമാണ്. കാലഘട്ടത്തിനനുസരിച്ചുള്ള പ്രാധാന്യം പരിസ്ഥിതിക്കും ജൈവ വൈവിധ്യങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കേരളവും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് വന്യ ജീവികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഏഴായിരത്തോളം ആനകളും നൂറ് കടുവകളും ഉണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. വന്യജീവികളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ സ്വാഭാവികമായും ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിവരുന്നുണ്ട്. വനത്തിനകത്ത് വെള്ളം ദുര്‍ലഭമാകുമ്പോള്‍ വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പ്രശ്‌നമാകുന്നു. ഇതോടൊപ്പം വന്യ ജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കരിമ്പുള്‍പ്പെടെയുള്ള കൃഷി സമ്പ്രദായം ആപത്തായി മാറിയിരിക്കുന്ഇതിനുള്ള പരിഹാരമായി വന്യജീവികളുടെ ആവാസകേന്ദ്രം അവര്‍ക്കായി മാത്രം സംരക്ഷിക്കണം. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യ മൃഗങ്ങള്‍ കടക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം. വന്യ ജീവികള്‍ മൂലമുള്ള കൃഷി നാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ആവാസകേന്ദ്രങ്ങളുടെ സംരക്ഷണം പരമപ്രധാനമാകണം. സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്റെ കണ്ടെത്തലുകളുടെ ചുവട്പിടിച്ച് നിയമത്തില്‍ ഹ്യൂമണ്‍ എന്‍വയേണ്‍മെന്റ് സംരക്ഷിക്കുക എന്ന നിലയില്‍ മാറ്റങ്ങള്‍ വരുത്തണം. വനവും വെള്ളവും ഉള്‍പ്പെടെയെല്ലാം ചേരുന്നതാണ് ഹ്യൂമണ്‍ എന്‍വയേണ്‍മെന്റ്.