Sunday, October 19, 2014

20,21 തീയതികളില്‍പ്ലാത്തിക്കര 



യുവജനോല്‍സവം 27,28 തീയ്യതികളില്‍




മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

 കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൈവ കൃഷി ആരംഭിച്ചു.SCOUT AND GUIDES   ന്റെ ചാര്‍ജ്ുള്ള സൈമണ്‍ ജോര്‍ജിന്റെ മേല്‍നോട്ടത്തിലാണ് 

കൃഷി ആരംഭിച്ചിരിക്കുന്നത്.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ടെറസിലാണ്

 പച്ചക്കറികൃഷിക്കായി ഒരുക്കിയിരിക്കുന്നത്.ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. .വെണ്ട,പയര്‍,വഴുതന,പാവല്‍,ചീര,പച്ചമുളക്,പടവലംതുടങ്ങിവകൃഷി ചെയ്യുന്നു.

27 May










കാസര്‍കോട്: കൃഷി വകുപ്പിന്റെ നേതൃതത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് സ്കൂളില്‍ നടക്കുന്ന ജൈവ കാര്‍ഷിക പ്രദര്‍ശനത്തിന് തിരക്കേറുന്നു.ജൈവ കൃഷി അടിസ്ഥാനമാക്കി ഉത്പാദിപ്പിച്ച കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വിത്തുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സെമിനാറുകളുമാണ് പ്രദര്‍ശനത്തിന്റെ ഭാഗമായുള്ളത്.

നാലര കിലോ തൂക്കം വരുന്ന ഒരു മാങ്ങ, 47 കിലോ ഭാരമുള്ള കപ്പ, 10 കിലോ വരുന്ന കുമ്പളം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളാണ് പ്രദര്‍ശനത്തിലുള്ളത്. കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുള്ള 40 ല്‍ അധികം തനത് നാടന്‍ നെല്‍ വിത്തുകളും വിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങളും, ചക്കയും കൈതച്ചക്കയും വാഴയുമെല്ലാം പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കൌതുകം പകരുന്നു. ജൈവ ജില്ലയായ കാസര്‍കോട് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

രാസ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചില്ലെങ്കിലും

- See more at: http://www.asianetnews.tv/Malabar/article/12047_organic-farming#sthash.SdWmVJ57.dpuf

27 May










കാസര്‍കോട്: കൃഷി വകുപ്പിന്റെ നേതൃതത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് സ്കൂളില്‍ നടക്കുന്ന ജൈവ കാര്‍ഷിക പ്രദര്‍ശനത്തിന് തിരക്കേറുന്നു.ജൈവ കൃഷി അടിസ്ഥാനമാക്കി ഉത്പാദിപ്പിച്ച കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വിത്തുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സെമിനാറുകളുമാണ് പ്രദര്‍ശനത്തിന്റെ ഭാഗമായുള്ളത്.

നാലര കിലോ തൂക്കം വരുന്ന ഒരു മാങ്ങ, 47 കിലോ ഭാരമുള്ള കപ്പ, 10 കിലോ വരുന്ന കുമ്പളം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളാണ് പ്രദര്‍ശനത്തിലുള്ളത്. കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുള്ള 40 ല്‍ അധികം തനത് നാടന്‍ നെല്‍ വിത്തുകളും വിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങളും, ചക്കയും കൈതച്ചക്കയും വാഴയുമെല്ലാം പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കൌതുകം പകരുന്നു. ജൈവ ജില്ലയായ കാസര്‍കോട് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

രാസ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചില്ലെങ്കിലും

- See more at: http://www.asianetnews.tv/Malabar/article/12047_organic-farming#sthash.SdWmVJ57.dpuf


കൃഷി പ്രോത്സാഹിപ്പിക്കുക എന്ന

കൃഷി പ്രോത്സാഹിപ്പിക്കുക എന്ന

കൃഷി പ്രോത്സാഹിപ്പിക്കുക എന്ന


 



.








Thursday, October 16, 2014



കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ SCOUT AND GUIDES ആരംഭിച്ചു.



സ്കൗട്ട് മാസ്റ്റര്‍ സൈമണ്‍ ജോര്‍ജ് 


കോടോത്ത് സ്കൂളില്‍ ജൈവ കൃഷിക്ക് തുടക്കം
SCOUT ANDGUIDES ന്റെ നേതൃത്വത്തില്‍ ജൈവ കൃഷിക്ക് തുടക്കം

Wednesday, October 15, 2014

ഇന്ന് ഒക്ടോബർ 15 അന്ധ ദിനം . 
ലോകത്തിലെ കാഴ്ചയില്ലാത്തവർക്കായി നീക്കി വച്ചിരിക്കുന്ന ദിവസം. കണ്ണുകളിൽ അന്ധർക്ക് വെളിച്ചമില്ലെന്നേയുള്ളൂ.. പക്ഷെ വെളിച്ചമുള്ള പ്രതീക്ഷയുള്ള ജീവിതമായി നാം കാണാതെ പോകുന്ന , കണ്ടില്ലെന്ന് നടിക്കുന്ന അറിവുകളുടെയും അധ്വാനത്തിന്റെയും നന്മയുടെയും കാഴ്ചകൾ കാണാൻ അവർക്ക് സാധിക്കും. ഒപ്പം നമ്മുടെ കണ്ണു തുറപ്പിക്കാനും. അതല്ലേ യഥാർത്ഥ വെളിച്ചംകാഴ്ചയും കേള്‍വിയും സംസാരശേഷിയും നഷ്ടപ്പെട്ടിട്ടില്ലാത്ത നമ്മെപ്പോ ലുള്ളവരുടെ കണ്ണ് തുറപ്പിക്കാനും പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയേ കാനും ഹെലന്റെ ജീവിതകഥ മുഴുവന്‍ വേണമെന്നില്ല. ലോക രാഷ്ട്ര ങ്ങളെല്ലാം ഇന്ന് അന്ധരുടെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുന്നുണ്ട്. ലോക ത്തൊട്ടാകെ 20 ദശലക്ഷത്തോളം അന്ധരുണ്ടെന്ന് പഴയ കണക്കു വാ യിച്ചതോര്‍ക്കുന്നു. അന്ധര്‍ക്ക് എഴുതാന്‍ സഹായകമായ ലിപിയുണ്ടാ ക്കിയത് ഫ്രഞ്ചുകാരനായ ലൂയി ബ്രെയില്‍ ആണ്. സ്പര്‍ശം കൊണ്ട് പ്രയാസം കൂടാതെ വായിക്കാനാവുന്ന ഈ ലിപി ബ്രെയില്‍ രീതി എ ന്നറിയപ്പെടുന്നു. നേത്ര ദാനം പ്രോത്സാഹിപ്പിക്കാനുമൊക്കെ ഈ ദിനാ ചരണത്തില്‍ തീരുമാനങ്ങളുണ്ടായിക്കാണും. എല്ലാ നല്ല തീരുമാനങ്ങ ള്‍ക്കും നടപടിയുണ്ടാകട്ടെ.

Tuesday, October 14, 2014

ഞങ്ങള്‍ക്കും പഠിക്കണം

പത്താംതരത്തിലെ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ..





Sunday, October 12, 2014


പ്രായം വില്ലനായി; എന്നിട്ടും ലോക മുത്തശ്ശി ഫെയ്‌സ്ബുക്ക് 
അക്കൗണ്ട് തുറന്നു 

ന്യൂയോര്‍ക്ക്: പേര് അന്ന സ്‌റ്റോഹര്‍. വയസ്സ് 113. എല്ലാവരും ഫെയ്‌സ്ബുക്കിലെത്താന്‍ കൊതിക്കുന്ന യുഗത്തില്‍ അന്ന സ്‌റ്റോഹര്‍ക്കും അതിന് ആഗ്രഹം. ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളവരില്‍ ഒരാളായ സ്‌റ്റോഹര്‍ക്ക് പക്ഷേ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ തന്റെ ജനനതീയതി പോലും തെറ്റായി നല്‍കേണ്ടി വന്നു. ഒര്‍ജിനലും വ്യാജനുമായി പല പേരില്‍ ആളുകള്‍ ഫെയ്‌സ്ബുക്കില്‍ വിരാജിക്കുന്ന കാലത്ത് അന്ന സ്റ്റോഹര്‍ തന്റെ ജനനതീയതി തെറ്റായി നല്‍കിയത് വലിയ അപരാധമൊന്നുമല്ല. പക്ഷേ, കഥയങ്ങനയല്ല. യഥാര്‍ഥ ജനനതീയതി ഫെയ്‌സ്ബുക്ക് സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും. അതേ സ്റ്റോഹറും ചെയ്തുള്ളൂ. 15 വര്‍ഷം പ്രായം കുറച്ച് 99 വയസ്സ് എന്ന് ചേര്‍ത്ത് അക്കൗണ്ട് തുറന്നിരിക്കുകയാണ് മുത്തശ്ശി. 


വയലാര്‍ സാഹിത്യ പുരസ്‌കാരം 
കെ.ആര്‍. മീരയ്ക്ക്  









വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' നോവലിന്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റാണ് മലയാളത്തിലെ പ്രമുഖ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ വയലാര്‍ അവാര്‍ഡ് നല്‍കുന്നത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനത്തില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് 'ആരാച്ചാര്‍'. പരമ്പരാഗത നോവല്‍ സങ്കല്‍പങ്ങളില്‍നിന്ന് മാറിയുള്ള പരീക്ഷണം എന്ന നിലയില്‍ ഈ കൃതി ശ്രദ്ധേയമാണ്. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ ഭരണകൂടം എങ്ങനെ ഓരോരുത്തരേയും ഇരയാക്കുന്നു എന്ന് കാണിച്ചുതരുന്നു. മലയാളിയുടെ വായനാബോധത്തെ പിടിച്ചുണര്‍ത്താനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകാനും ആരാച്ചാരിലൂടെ മീരയ്ക്ക് സാധിച്ചെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. 2013 ല്‍ ആരാച്ചാരിന് ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.മലയാളത്തില്‍ പുതിയ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയാണ് കെ.ആര്‍. മീര. 'ആവേ മരിയ' എന്ന കഥാസമാഹാരം 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, ഗില്ലറ്റിന്‍ (ചെറുകഥാ സമാഹാരങ്ങള്‍) നേത്രോന്മീലനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം, മീരാസാധു (നോവലുകള്‍), മാലാഖയുടെ മറുകുകള്‍ (നോവലെറ്റ്), മഴയില്‍ പറക്കുന്ന പക്ഷികള്‍ (ലേഖനം/ഓര്‍മ്മ) എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. യെല്ലോ ഈസ് ദ കളര്‍ ഓഫ് ലോങ്ങിങ് എന്ന പേരില്‍ കഥകളുടെ സമാഹാരവും ഹാങ് വുമണ്‍ എന്ന പേരില്‍ ആരാച്ചാര്‍ നോവലും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദേശീയ അവാര്‍ഡ് നേടിയ 'ഒരേ കടല്‍' എന്ന ചലച്ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായിരുന്ന മീര നിരവധി സീരിയലുകള്‍ക്കും തിരക്കഥ എഴുതിയിട്ടുണ്ട്.