ജൂണ്‍ പത്തൊന്‍പത് വായന ദിനം
ഇന്ന് ലോക വായന ദിനം....
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.
വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ
മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക.
ഇന്ന് ജൂണ്‍ പത്തൊന്‍പത്,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന
പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു
ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു
മഹാത്മാവിന്റെ ശ്രീ പിഎന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ പത്തൊന്‍പത്
ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.
ജൂണ്‍ 19: വായന ദിനം ,ഈ ആഴ്ച വയനവാരവും ,.....വായനയുടെ വസന്ത കാലം തിരിച്ചു
വരികയാണ് .....എന്നെങ്കിലും വായന മുറിഞ്ഞു പോയവര്‍ക്ക് വായനയിലേക്ക്
മടങ്ങി വരാനും കഴിയട്ടെ ഈ ദിവസം ..പരന്ന വായന നല്‍കുന്ന ഉള്‍ക്കരുത്തുമായി
നമുക്ക് മുന്നേറാം എല്ലാവര്ക്കും ആശംസകള്‍ ......വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ കേരള ഗ്രന്ഥശാലാ സംഘത്തിനുവേണ്ടി പി എന്‍ പണിക്കര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു. വായനയുടെ ഗൗരവവും ആവശ്യകതയും വിദ്യാലയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഓരോ വര്‍ഷവും സ്‌കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനവാരം കൊണ്ടാടാന്‍ നിഷ്‌കര്‍ഷിക്കപ്പെടുന്നത്
വായന
നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി
വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ
ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.അത്
അവരുടെ തൂലികയിലുടെയോ,പ്രഭാഷങ്ങളിലുടെയോ,പ്രവര്തങ്ങളിലുടെയോ അധ്യപനതിലുടെയോ
ഒക്കെ.മറ്റുചിലര്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ വായനയുടെ ലോകത്ത് സ്വയം
വിരചിക്കുന്നു,അവര്‍ക്ക് ക്രിയാത്മകമായ പങ്കുവെക്കലുകള്‍ക്ക് താത്പര്യം
ഇല്ല.
വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതില്‍ എന്തെങ്കിലും
കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും
നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ
ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം
എടുത്താലും നമ്മുടെ പ്രസാധകര്‍ക്ക് നല്ല പുസ്തകങ്ങള്‍ക്ക് നല്ല വിപണി
ലഭിക്കുന്നുണ്ട്.പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകള്‍ വായന മരിച്ചിട്ടില്ല
എന്നു നമ്മളെ ഓര്‍മ്മിക്കുന്നു.
പുസ്തകങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..
.