ഹിരോഷിമാ ദിനം
ആ ദുരന്ത ദിനം ലോകമൊരിക്കലും മറക്കില്ല. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15 ന്
അണു ബോംബ് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. ഇത് ഏറ്റുവാങ്ങാനുള്ള ദുര്‍വിധി ഉണ്ടായത് ജപ്പാനിലെ ഹിരോഷിമ എന്ന കൊച്ചു പട്ടണത്തിനും .ഏകദേശം മുക്കാല്‍ ലക്ഷം പേര്‍ ഉടന്‍ തന്നെ
മരിച്ചു.ആയിരക്കണക്കിന് പേര്ക്ക് മാരകമായ വികിരണമേറ്റു.1945 വര്ഷാവസാനമായപ്പോഴേക്കും മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി നാല്പതിനായിരമായി.1996 വരെ രക്തസാക്ഷികളായ 1,72,024 പേരുടെ വിവരങ്ങള്‍ 44 പുസ്തകങ്ങളിലായി ഹിരോഷിമ പീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.അറുപത്തിമൂന്നു വര്‍ഷം മുമ്പ് ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ വര്‍ഷിച്ച ആദ്യ അണുബോംബിന്റെ ഓര്‍മയില്‍ ലോകമെങ്ങും ബുധനാഴ്‌ച സമാധാനദിനമായി ആചരിക്കുന്നു. 1945 ആഗസ്‌ത് 6, 9 ദിനങ്ങളില്‍ ഹിരോഷിമ-നാഗസാക്കി പട്ടണങ്ങളില്‍ മനുഷ്യര്‍ പുഴുക്കളെപ്പോലെ എരിഞ്ഞടങ്ങിയതിന്റെ ഓര്‍മയായും ഇനിയൊരിക്കും ആണവവിപത്ത് ലോകത്തുണ്ടാവരുതെന്ന മുന്നറിയിപ്പോടെയുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്‌മരണങ്ങളും സമാധാനപ്രകടനങ്ങളും സംഘടിപ്പിക്കുന്നത്. മനുഷ്യക്കുരുതി നേരിട്ട ജപ്പാനിലെയും നാശംവിതച്ച അമേരിക്കയിലെയും കുഞ്ഞുങ്ങള്‍ ലോകസമാധാനത്തിനായി കടലാസുകൊറ്റികളെ ഉണ്ടാക്കും. ഇറാഖിലെ യുദ്ധം അവസാനിക്കാനും ഇറാനുമായി സമാധാനത്തിലെത്താനും വിവിധ സമാധാന സംഘടനകള്‍ ആഹ്വാനം ചെയ്‌തു. ഹിരോഷിമ നഗരത്തിലും പതിവായി നടക്കുന്ന അനുസ്‌മരണപരിപാടികള്‍ നടക്കും. രണ്ടാംലോകമഹായുദ്ധത്തിനൊടുവില്‍ അമേരിക്കന്‍ അണുബോബ് പതിച്ച് ഹിരോഷിമയില്‍ 1,40,000 പേരും നാഗസാക്കിയില്‍ 80,000 പേരുമാണ് എരിഞ്ഞടങ്ങിയത്. കൂടാതെ അര്‍ബുദവും ത്വക്‌രോഗങ്ങളുമൊക്കെയായി അണുപ്രസരണത്തിന്റെ ശാപങ്ങള്‍ നഗരവാസികള്‍ ഇന്നും അനുഭവിച്ചുപോരുന്നു.