Friday, October 3, 2014



'സ്‌റ്റെ‌പ്‌സ്'-ക്ലാസ് പിടിഎ യോഗം നടന്നു

 കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റെ‌പ്‌സ് പദ്ധതിയുടെ ഭാഗമായുള്ള പത്താം തരം കുട്ടികളുടെ ക്ലാസ് പിടിഎ യോഗം30-9-14  നടന്നു. പാദവാര്‍ഷിക പരീക്ഷയിലെ കുട്ടികളുടെ പ്രകടനം വിലയിരുത്തി. കണക്ക്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ കുട്ടികളുടെ പ്രകടനം വളരെയധികം മെച്ചപ്പെടേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വീടുകളിലെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റീചാര്‍ജ് ചെയ്യുന്ന ടിവി, ആധുനികമൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. ടേം പരീക്ഷകളില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. സ്‌പെഷല്‍ ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളും ഹാജരുണ്ടെന്ന് ഉറപ്പുവരുത്തും


  


 

വിജയ ദശമി ആശംസകള്‍


സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ

പത്മപത്ര വിശാലാക്ഷീ

പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ
 
അപർണ്ണാ നാമരൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം

മുദ്രാപുസ്തക ഹസ്താഭ്യാം

ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ

വന്ദേ സരസ്വതീം ദേവീം

ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ
 
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവർത്തതേ