Wednesday, October 15, 2014

ഇന്ന് ഒക്ടോബർ 15 അന്ധ ദിനം . 
ലോകത്തിലെ കാഴ്ചയില്ലാത്തവർക്കായി നീക്കി വച്ചിരിക്കുന്ന ദിവസം. കണ്ണുകളിൽ അന്ധർക്ക് വെളിച്ചമില്ലെന്നേയുള്ളൂ.. പക്ഷെ വെളിച്ചമുള്ള പ്രതീക്ഷയുള്ള ജീവിതമായി നാം കാണാതെ പോകുന്ന , കണ്ടില്ലെന്ന് നടിക്കുന്ന അറിവുകളുടെയും അധ്വാനത്തിന്റെയും നന്മയുടെയും കാഴ്ചകൾ കാണാൻ അവർക്ക് സാധിക്കും. ഒപ്പം നമ്മുടെ കണ്ണു തുറപ്പിക്കാനും. അതല്ലേ യഥാർത്ഥ വെളിച്ചംകാഴ്ചയും കേള്‍വിയും സംസാരശേഷിയും നഷ്ടപ്പെട്ടിട്ടില്ലാത്ത നമ്മെപ്പോ ലുള്ളവരുടെ കണ്ണ് തുറപ്പിക്കാനും പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയേ കാനും ഹെലന്റെ ജീവിതകഥ മുഴുവന്‍ വേണമെന്നില്ല. ലോക രാഷ്ട്ര ങ്ങളെല്ലാം ഇന്ന് അന്ധരുടെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുന്നുണ്ട്. ലോക ത്തൊട്ടാകെ 20 ദശലക്ഷത്തോളം അന്ധരുണ്ടെന്ന് പഴയ കണക്കു വാ യിച്ചതോര്‍ക്കുന്നു. അന്ധര്‍ക്ക് എഴുതാന്‍ സഹായകമായ ലിപിയുണ്ടാ ക്കിയത് ഫ്രഞ്ചുകാരനായ ലൂയി ബ്രെയില്‍ ആണ്. സ്പര്‍ശം കൊണ്ട് പ്രയാസം കൂടാതെ വായിക്കാനാവുന്ന ഈ ലിപി ബ്രെയില്‍ രീതി എ ന്നറിയപ്പെടുന്നു. നേത്ര ദാനം പ്രോത്സാഹിപ്പിക്കാനുമൊക്കെ ഈ ദിനാ ചരണത്തില്‍ തീരുമാനങ്ങളുണ്ടായിക്കാണും. എല്ലാ നല്ല തീരുമാനങ്ങ ള്‍ക്കും നടപടിയുണ്ടാകട്ടെ.