Wednesday, August 13, 2014
സ്‌റ്റെപ്‌സ് ' ക്ലാസ് പിടിഎ
പത്താം ക്ലാസ് കുട്ടികളുടെ റിസള്‍ട്ട്
മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്‌റ്റ് 13 ബുധനാഴ്ച എല്ലാ
ഹൈസ്‌കൂളുകളിലും പ്രത്യേക ക്ലാസ് പിടിഎ യോഗം ചേരുവാനുള്ള
നിര്‍ദ്ദേശത്തിന്റെ ഭാഗമായി കോടോത്ത് സ്‌കൂളിലും യോഗം നടന്നു.കോടോത്ത് ഡോ.അംബേദ്കര്‍ ഗവ:ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഇന്ന്
13.8.2014 ന് 2 മണിക്ക് 10 ാം ക്ലാസ്സിന്റെ P T A MEETING നടന്നു.
ഹെഡ്മാസ്റ്റര്‍ ശ്രീ പി വിനയകുമാറിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശാന്തിഭൂഷണ്‍ മാസ്റ്റര്‍ സ്വാഗതം
പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് കെ.വി .കേളു പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പഠനത്തിന് സഹായകരമാകുന്ന
രീതിയില്‍ ഗൃഹാന്തരീക്ഷത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ മുഴുവന്‍
രക്ഷിതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സീനിയര്‍
അസിസ്റ്റന്റ് ഷോളി ടീച്ചര്‍ കുട്ടികളെ അറിയാന്‍
പദ്ധതിയുടെ ക്രോഡീകരണം നടത്തി സംസാരിച്ചു . ജീന ടീച്ചര്‍ MARK ANALYSIS
നടത്തി .ഷംസുദ്ദീന്‍ തലയില്ലത്ത് നന്ദി പറഞ്ഞു. ഓരോ അദ്ധ്യാപകരും
അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 94 PARENTS ല്‍ 92 പേരും
പങ്കെടുത്തു.
Subscribe to:
Posts (Atom)