IT CLUB


  
 
യു.എ.ഇ.യില്‍ ഗൂഗിളിന്റെ
സ്ട്രീറ്റ്‌വ്യൂ ക്യാമറ
 ഒട്ടകപ്പുറത്ത്
 
പേര് 'സ്ട്രീറ്റ് വ്യൂ' എന്നാണെങ്കിലും, ഗൂഗിളിന്റെ നാടുകാണി സര്‍വീസ് എപ്പോഴും പേരുപോലെ ആയിക്കൊള്ളണം എന്നില്ല. യു.എ.ഇ.യിലെ ലിവാ മരുഭൂമിയില്‍ അത് 'ഒട്ടക ക്യാം' ( Camel Cam ) ആയി പരിണമിച്ചു.ഒട്ടകപ്പുറത്ത് ക്യാമറ ഫിറ്റുചെയ്താണ് ഗൂഗിളില്‍ അതിന്റെ സ്ട്രീറ്റ് വ്യൂ ശേഖരത്തിലേക്ക് അബുദാബിയിലെ ഈ മരുപ്രദേശത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. അതിന്റെ പ്രയോജനം എന്താണെന്ന് ചോദിച്ചാല്‍, മരുഭൂമിയിലെ ചൂടോ പരവേശമോ കൂടാതെ നമുക്ക് വീട്ടിലിരുന്ന് മുന്നിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ലിവാ മരുഭൂമിയിലൂടെ വെര്‍ച്വല്‍ ടൂര്‍ നടത്താം

 അടുത്തത് വിന്‍ഡോസ് 10; സ്റ്റാര്‍ട്ട് മെനു തിരിച്ചെത്തുന്നു

മൈക്രോസോഫ്റ്റിന്റെ അടുത്ത ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 ന്റെ ആദ്യവിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി.വിന്‍ഡോസ് 8 ന് ശേഷം 9 ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല, വിന്‍ഡോസ് 8 ല്‍ ഒഴിവാക്കപ്പെട്ട 'സ്റ്റാര്‍ട്ട് മെനു' ( Start Menu ) തിരികെയെത്തുന്നു എന്ന സവിശേഷതയും പുതിയ വിന്‍ഡോസ് പതിപ്പിനുണ്ട്.പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 'എക്‌സ്‌ബോക്‌സ്' ( Xbox ) ഗെയിം കണ്‍സോളിനുമെല്ലാം ഒരേ ഒ.എസ് ഉപയോഗിക്കാനും, ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഒറ്റ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും പാകത്തിലാണ് വിന്‍ഡോസ് 10 എത്തുന്നതെന്ന്, കമ്പനിയുടെ അറിയിപ്പ് പറയുന്നു.തിരിച്ചെത്തുന്ന സ്റ്റാര്‍ട്ട് മെനുവില്‍ യുസറിന്റെ ഇഷ്ട ആപ്ലിക്കേഷനുകള്‍ ഒക്കെയുണ്ടാകും. മാത്രമല്ല, വിന്‍ഡോസ് 8 ഇന്റര്‍ഫേസിന്റെ മാതൃകയില്‍, പരിഷ്‌ക്കരിച്ച ടൈലുകളുടെ രൂപത്തിലും സ്റ്റാര്‍ട്ട് മെനുവില്‍ ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും.

 

പുതിയ ഈമെയിലുകള്‍, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ക്വിക്ക് വ്യൂ നോട്ടിഫിക്കേഷനുകളായി ലഭ്യമാവുകയും ചെയ്യും.വിന്‍ഡോസ് 7 ഉപയോഗിച്ച് പരിചയമുള്ളവര്‍ക്കും, വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ പാകത്തിലാണ് സ്റ്റാര്‍ട്ട് മെനു സംവിധാനം വിന്‍ഡോസ് 10 ല്‍ ഉള്‍ക്കൊള്ളിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നുഏത് ഉപകരണത്തിലാണോ പ്രവര്‍ത്തിക്കുന്നത് അതിനനുസരിച്ചുള്ള സവിശേഷതകളാകും വിന്‍ഡോസ് 10 ഒ.എസ് കാട്ടുക. വിന്‍ഡോസ് 8 ഉപയോഗിക്കുമ്പോഴത്തെ മാതിരി, ഡെസ്‌ക്‌ടോപ്പ് മോഡിലേക്കും ടൈല്‍ ഇന്റര്‍ഫേസിലേക്കും ഇടയ്ക്കിടയ്ക്ക് മാറേണ്ട ആവശ്യം പുതിയ ഒ.എസിലില്ല. ടച്ചും കീബോര്‍ഡും മൗസും ഒരേസമയം ഉള്‍പ്പെടുത്തിയ വിന്‍ഡോസ് 8 ല്‍ ആ ഘടകങ്ങളെല്ലാം ശരിക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത്തരം വ്യത്യസ്ത 'ഇന്‍പുട്ട്' സങ്കേതങ്ങള്‍ ഒത്തിണങ്ങി മികവോടെ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 10 രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മൈക്രോസോഫ്റ്റ് പറയുന്നുമാത്രമല്ല, 'വിന്‍ഡോസ് 10' ആയിരിക്കും അടുത്ത വിന്‍ഡോസ് ഫോണ്‍ ഒഎസ് എന്നും മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. എന്നുവെച്ചാല്‍, ഭാവിയില്‍ പ്രത്യേകം സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോം മൈക്രോസോഫ്റ്റിനുണ്ടാകില്ല. നെറ്റ്മാര്‍ക്കറ്റ്‌ഷെയര്‍' എന്ന ഗവേഷണസ്ഥാപനത്തിന്റെ കണക്ക് പ്രകാരം, നിലവില്‍ 13.4 ശതമാനം പി സികളില്‍ മാത്രമേ വിന്‍ഡോസ് 8, അല്ലെങ്കില്‍ വിന്‍ഡോസ് 8.1 ഉപയോഗിക്കുന്നുള്ളൂ. 51.2 ശതമാനം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും വിന്‍ഡോസ് 7 ല്‍ ആണ് ഓടുന്നത്. 23.9 ശതമാനം എണ്ണം വിന്‍ഡോസ് എക്‌സ്പിയിലും (വിന്‍ഡോസ് എക്‌സ്പിക്ക് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പിന്തുണയില്ല എന്നോര്‍ക്കുക). സ്റ്റാര്‍ട്ട് മെനു തിരിച്ചിത്തെയത് വിന്‍ഡോസ് 10 നെ കൂടുതല്‍ സ്വീകാര്യമാക്കുമെന്ന് ജോണ്‍സണ്‍ പറയുന്നു. 'ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്'. വിന്‍ഡോസ് 10 സംബന്ധിച്ച പ്രഥമിക വിവരങ്ങളാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതെപ്പറ്റി ഒട്ടേറെ സംശയങ്ങള്‍ ഇനിയും ദൂരീകരിക്കനുണ്ട്

 

വളയുന്ന ഐഫോണ്‍ 6; വിശദീകരണവുമായി ആപ്പിള്‍

 

 

 ന്യൂയോര്‍ക്ക്: പുതിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ പോക്കറ്റിലിട്ടാല്‍ വളഞ്ഞു പോകുന്നത് അപൂര്‍വ്വമെന്ന് ആപ്പിള്‍. പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച ഐഫോണ്‍ 6 വളഞ്ഞുപോകുന്നതായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ ഔദ്യോഗിക പ്രതികരണം.

യൂട്യൂബിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും ഐഫോണ്‍ 6 ന്റെ വളവ് വന്‍ചര്‍ച്ചയായിരുന്നു. ചിത്രങ്ങളും വീഡിയോയും സഹിതം മാധ്യമങ്ങളും ഇക്കാര്യം വ്യാപകമായി റിപ്പോര്‍ട്ടു ചെയ്തു.

ആദ്യത്തെ ആറുദിവസത്തിനുള്ളില്‍ ഒമ്പതു പേര്‍ മാത്രമേ ഐഫോണ്‍ 6 പ്ലസ് വളഞ്ഞുവെന്ന പരാതിയുമായി കമ്പനിയെ സമീപിച്ചിട്ടുള്ളൂവെന്ന് ആപ്പിള്‍ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ആപ്പിളിന്റെ ഓഹരിവില ഇടിയാന്‍ കാരണമായിരുന്നു.

വലിയ സ്‌ക്രീനുള്ള മെലിഞ്ഞ സ്മാര്‍ട്ട് ഫോണാണ് ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്സ് എന്നിവ. ഇതില്‍ കൂടുതല്‍ വലിയ സ്‌ക്രീനുള്ള ഐഫോണ്‍ 6 പ്ലസ് വളഞ്ഞുപോകുന്നതായാണ് പരാതി. എക്കാലത്തേയും കരുത്തുറ്റ ഫോണാണ് ഐഫോണ്‍ 6 എന്ന് ഒരു ഇന്‍ഷുറന്‍സ് കമ്പനി സാക്ഷ്യപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ആരോപണം പുറത്തുവന്നത്.

കരുത്തുള്ള അനോഡൈസ്ഡ് അലൂമിനിയം ഉപയോഗിച്ചാണ് ഫോണിന്റെ പിന്‍കവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മറ്റുഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉന്നത നിലവാരമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലും ടൈറ്റാനിയവുമാണ് ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരിശോധനയും നടത്തുന്നുണ്ട്.

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ തങ്ങളുടെ മറ്റ് ഉല്‍പ്പന്നങ്ങളേപോലെതന്നെ ഉന്നത നിലവാരമുള്ളതാണെന്ന് ആപ്പിള്‍ അവകാശപ്പെട്ടു. ഐഫോണ്‍ പോക്കറ്റിലിട്ട് ഇരിക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുമോ എന്നു പരിശോധിക്കുന്ന 'സിറ്റ് ടെസ്റ്റും 'ടോര്‍ഷന്‍ ടെസ്റ്റും നടത്തി വിജയിച്ചതാണെന്നും അവര്‍ പറഞ്ഞു. 

 

റോബോട്ടിക് പ്രിന്ററുമായി ഫ്യുജി സെറോക്‌സ്‌ 

 

  പ്രിന്റിങ് രംഗത്ത് ഒരു പുതിയ ചുവടുവയ്പ്പുമായി എത്തുകയാണ് ജപ്പാനില്‍ നിന്നുള്ള ഫ്യൂജി സെറോക്‌സ്. പ്രിന്റിങ് നിര്‍ദ്ദേശം നല്‍കിയാല്‍ അതു നല്‍കിയ ആളുടെ അടുത്തെത്തി ഡോക്യുമെന്റ്‌സ് കൈമാറുന്ന റോബോട്ടിക് പ്രിന്ററാണ് ഫ്യൂജി രംഗത്തെത്തിക്കുന്നത്.

എയര്‍പോര്‍ട്ടിലെ ബിസിനസ്സ് ലോഞ്ചുപോലുള്ള ഇടങ്ങളില്‍ സുരക്ഷിത പ്രിന്റിങ് ഉറപ്പാക്കുന്നതിനാണ് ഫ്യൂജി ഈ പ്രിന്റര്‍ വികസിപ്പിച്ചിരിക്കുന്നത്. രഹസ്യ സ്വഭാവമുള്ള ധാരാളം പ്രിന്റിങ് നടക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ തങ്ങളുടെ പുതിയ പ്രിന്ററിന് കൂടുതല്‍ സാധ്യതകളുണ്ടെന്ന് കമ്പനി കരുതുന്നു.

സ്മാര്‍ട്ട്‌ഫോണോ, ലാപ്‌ടോപ്പോ വഴി ഓണ്‍ലൈനായി പ്രിന്റിങ് നിര്‍ദേശം നല്‍കിയ ശേഷം പാസ്‌വേഡ് ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്വീകരിക്കുന്ന രീതിയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.

ഫ്യൂജിയുടെ റോബോട്ടിക് പ്രിന്റര്‍, പ്രിന്റ് നിര്‍ദേശം നല്‍കുന്ന ആളെ തിരിച്ചറിയുന്നത് ലോഞ്ചുകളിലെയും മറ്റും ഡെസ്‌ക്കുകള്‍ക്ക് നല്‍കുന്ന യുണീക്ക് വെബ് അഡ്രസ് വഴിയാണ്. ഉപയോക്താക്കള്‍ക്ക് ഈ അഡ്രസ് ഉപയോഗിച്ച് പ്രിന്റു നല്‍കാം. പ്രിന്റിങ് നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞാല്‍ പ്രിന്റിങ് നല്‍കിയ ആളുടെ അടുത്തേക്ക് റോബോട്ടിക് പ്രിന്റര്‍ നീങ്ങും. തങ്ങളുടെ സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പ്രിന്റ് സ്വീകരിക്കാം.

 

ഇനി ഭക്ഷണവും പ്രിന്റ് ചെയ്യാം, ത്രിഡി പ്രിന്റര്‍ ഒരു സംഭവം തന്നെ!

വന്ന് വന്ന് കഴിക്കനുള്ള ആഹാരം ഇനി അടുക്കളയില്‍ പോയി പാകം ചെയ്യേണ്ട എന്ന അവസ്ഥയിലായിട്ടുണ്ട്. ത്രിഡി പ്രിന്റ്ററിന്റെ കണ്ടുപിടുത്തത്തൊടെയാണ് ഭക്ഷണം പാചകം ചെയ്യുക എന്ന യാഥാര്‍ഥ്യം ഒരു സങ്കല്‍പ്പമായി മാറിയിരിക്കുന്നത്.

ഇപ്പൊഴിതാ ആ ലോകത്തേക്ക് ഇന്ത്യയിലെ ഗവേഷണ വിദ്യാര്‍ഥികളും കടന്നു വന്നിരിക്കുന്നു. കര്‍ണാടകയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ് ചോക്ലേറ്റ് പ്രിറ്റ് ചെയ്തെടുക്കാവുന്ന ത്രിഡി പ്രിന്റര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ചോക്കലേറ്റ് പ്രിന്‍ററാണ് വിദ്യാര്‍ഥികള്‍ കണ്ടുപിടിച്ചത്.

പ്ളാസ്റ്റിക്ക് ഉരുക്കിയൊഴിച്ച് വസ്തുക്കള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് ത്രീഡി (ത്രിമാന) പ്രിന്‍ററിന്‍െറ അടിസ്ഥാന തത്വം. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിര്‍മ്മിക്കേണ്ട വസ്തുക്കളുടെ ത്രിമാന ദ്രിശ്യം ഉണ്ടാക്കി അത് പ്രിന്റ് ചെയ്യാനുള്ള ആജ്ഞ നല്‍കുകയേ വേണ്ടു. മിനിറ്റുകള്‍ക്കകം പ്രിന്റര്‍ സംഗതി ഒപ്പിച്ച് നല്‍കും.

  OUR I T LAB


 

 

No comments:

Post a Comment