Monday, October 6, 2014


 OCTOBER 6
ലോക വന്യ ജീവി ദിനം



മുള്ളേരിയ: ഭക്ഷണത്തിനായുള്ള കാട്ടാനയുടെ ഓട്ടം അവസാനിച്ചത് മരണത്തില്‍. കേരള വനാതിര്‍ത്തിയിലുള്ള കൃഷി നശിപ്പിക്കുമ്പോള്‍ കര്‍ഷകരും വനപാലകരും ഓടിക്കുന്ന കാട്ടാനകള്‍ കര്‍ണാടക അതിര്‍ത്തിയിലേക്കു കടക്കും. കര്‍ണാടകയിലെ മണ്ടക്കോല്‍, സുള്ള്യ മേഖലയിലെ കൃഷിക്കാരും വനപാലകരും ചേര്‍ന്ന് തുരത്തുമ്പോള്‍ വീണ്ടു കേരളവനാതിര്‍ത്തി കടക്കും. ആനകളെ കൃഷി-ജനവാസകേന്ദ്രങ്ങളില്‍ സ്ഥിരമായി എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുപകരം ഓടിച്ചകറ്റുക എന്ന താത്കാലിക മാര്‍ഗമാണ് ഇരു സംസ്ഥാന വനപാലകരും സ്വീകരിച്ചത്. കാട്ടാനയെ ഉള്‍വനത്തിലേക്ക് ഓടിച്ചിരുന്നെങ്കില്‍ ആനകളുടെ നിലനില്‍പ് ഉറപ്പ് വരുത്താമായിരുന്നു. സുള്ള്യ, മണ്ടക്കോല്‍, അഡൂര്‍, പാണ്ടി, ബളംവന്തടുക്ക, അടുക്കതൊട്ടി, കൊട്ടംകുഴി, കാനത്തൂര്‍ തുടങ്ങിയ വനാതിര്‍ത്തി മേഖലകളിലൂടെയാണ് ആനയുടെ സഞ്ചാരം. കുട്ടികള്‍ അടക്കം പത്തോളം വരുന്ന ആനകളാണ് ഒറ്റയ്ക്കും കൂട്ടമായും മാസങ്ങളായി അതിര്‍ത്തിഗ്രാമങ്ങളില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്.
കര്‍ണാടക നാഗറഹൊളെയില്‍നിന്ന് എത്തിയ വിദഗ്ധരായ സംഘം ആനകളെ കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് തുരത്തിയപ്പോള്‍ കൂട്ടത്തോടെ കാട്ടികജെ വനം വഴി ദേലമ്പാടി പഞ്ചായത്തിലെ ഒഡ്യനടുക്ക, തലപ്പച്ചേരി, അഡൂര്‍, പാണ്ടി എന്നിവടങ്ങളിലെത്തി. പാണ്ടി മേഖലയില്‍ ആറ് ആനകളും കാറഡുക്ക വനമേഖലയില്‍ ഒരു കുട്ടിയാനയടക്കം ആറ് ആനകളുമാണ് കൃഷി നശിപ്പിക്കുന്നത്. രണ്ടുമാസം മുമ്പ് അരമനടുക്കം ശങ്കരനാരായണ ഭട്ടിന് മാത്രം ആറ് ഏക്കറിയലധികം വരുന്ന കവുങ്ങിന്‍ തോട്ടം നശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും കാട്ടാനകള്‍ 500 കവുങ്ങുകള്‍ നശിപ്പിച്ചിരുന്നു.



മുള്ളേരിയ: കാറഡുക്ക കൊട്ടംകുഴി ചേറ്റോണിയില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. നാലുവയസ്സ് പ്രായമുള്ള കൊമ്പനാനയുടെ ജഡമാണ് വനത്തിനകത്തെ റോഡരികില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആനയുടെ കരച്ചില്‍ പരിസരവാസികള്‍ കേട്ടിരുന്നതായി പറയുന്നു. ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് റോഡരികില്‍ ചരിഞ്ഞ കാട്ടാനയെ കണ്ടത്. ജനവാസകേന്ദ്രത്തോട് അടുത്ത വനപ്രദേശമാണ് കൊട്ടംകുഴി. മാസങ്ങളോളമായി കൊട്ടംകുഴി, കാനത്തൂര്‍, പാണൂര്‍ മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം വരുത്തിയ ആനക്കൂട്ടങ്ങളില്‍ ഒന്നാണ് ചരിഞ്ഞതെന്നു കരുതുന്നു.
ചേറ്റോണി അരമനടുക്കം ശങ്കരനാരായണ ഭട്ടിന്റെ 500-ഓളം കവുങ്ങുകളും ചേറ്റോണി ചാത്തുനായരുടെ നാല് തെങ്ങും കാട്ടാന ശനിയാഴ്ച രാത്രി നശിപ്പിച്ചിരുന്നു. ചാത്തുനായരുടെ വീട്ടുമുറ്റംവരെ എത്തിയ ആന വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വയറും പൊട്ടിച്ചിരുന്നു.



നാടുതോറും പ്രകൃതിയുടെ മാറ് തകര്‍ത്ത്  മനുഷ്യന്‍ സുഖവാസ കേന്ദ്രങ്ങള്‍  തീര്‍ക്കുമ്പോള്‍ ആവാസകേന്ദ്രം നഷ്ടപെട്ട വന്യജീവികള്‍ ഒരുനേരത്തെ അന്നത്തിനായി കാടിറങ്ങുന്നുമുള്ളന്‍ പന്നി, കുരങ്ങുകള്‍ , മയില്‍ , ആന,മെരുക് , കാട്ടുകോഴി തുറങ്ങീ അനേകം വന്യ ജീവികള്‍ നാട്ടില്‍ പ്രദേശത്ത് കണ്ടുവരുന്നുണ്ട്. ചെറിയ കാടായതിനാല്‍ ഇവക്ക് ഇവിടെ വേണ്ടത്ര സുരക്ഷിതത്വം കിട്ടുന്നില്ല.
പരിസ്ഥിതി സംരക്ഷിക്കേണ്ടത് അതിപ്രധാനമാണ്. കാലഘട്ടത്തിനനുസരിച്ചുള്ള പ്രാധാന്യം പരിസ്ഥിതിക്കും ജൈവ വൈവിധ്യങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കേരളവും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് വന്യ ജീവികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഏഴായിരത്തോളം ആനകളും നൂറ് കടുവകളും ഉണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. വന്യജീവികളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ സ്വാഭാവികമായും ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിവരുന്നുണ്ട്. വനത്തിനകത്ത് വെള്ളം ദുര്‍ലഭമാകുമ്പോള്‍ വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പ്രശ്‌നമാകുന്നു. ഇതോടൊപ്പം വന്യ ജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കരിമ്പുള്‍പ്പെടെയുള്ള കൃഷി സമ്പ്രദായം ആപത്തായി മാറിയിരിക്കുന്ഇതിനുള്ള പരിഹാരമായി വന്യജീവികളുടെ ആവാസകേന്ദ്രം അവര്‍ക്കായി മാത്രം സംരക്ഷിക്കണം. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യ മൃഗങ്ങള്‍ കടക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം. വന്യ ജീവികള്‍ മൂലമുള്ള കൃഷി നാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ആവാസകേന്ദ്രങ്ങളുടെ സംരക്ഷണം പരമപ്രധാനമാകണം. സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്റെ കണ്ടെത്തലുകളുടെ ചുവട്പിടിച്ച് നിയമത്തില്‍ ഹ്യൂമണ്‍ എന്‍വയേണ്‍മെന്റ് സംരക്ഷിക്കുക എന്ന നിലയില്‍ മാറ്റങ്ങള്‍ വരുത്തണം. വനവും വെള്ളവും ഉള്‍പ്പെടെയെല്ലാം ചേരുന്നതാണ് ഹ്യൂമണ്‍ എന്‍വയേണ്‍മെന്റ്.

OCTOBER 6
ലോക ഭക്ഷ്യ സുരക്ഷാ ദിനം 

 


ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കപ്പെടുകയാണല്ലോ?  "സുസ്ഥിരമായ ഭക്ഷ്യവസ്ഥ, പോഷകസമൃദ്ധമായ ഭക്ഷ്യ സുരക്ഷയ്ക്ക്  "  എന്നതാണ്   ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാർഷിക വിഭാഗം ആഹ്വാനം ചെയ്യുന്നതനുസരിച്ച്  ഈ ദിനാചരണത്തിൽ ഈ വർഷം മുഴങ്ങി കേൾക്കേണ്ട മുദ്രാവാക്യം.ലോകജനതയുടെ ഏകദേശം 870 കോടി ജനങ്ങൾപോഷകാഹാര ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.നിരന്തരമുണ്ടാകുന്ന പരിസ്ഥിതി നാശകരമായ വികസന പ്രക്രിയിൽ നാശോന്മുഖമാകുന്ന നമ്മുടെ കൃഷിയിടങ്ങളുടെ വ്യാപ്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ ജൈവവൈവിദ്ധ്യത്തിനും അവയുടെ ആവാസവ്യവസ്ഥക്കും ഹാനികരമായ നമ്മുടെ വികലമായ വികസനത്വര ഭൂമിയിലെ ജീവന്റെ അടിസ്ഥാന ഘടകങ്ങൾക്കു പോലും വൻ നാശങ്ങൾ വരുത്തിവയ്ക്കുന്നു. ഭഷ്യവസ്തുക്കൾ നാം എത്ര കൂടുതൽ ഉത്പാദിപ്പിച്ചാലും അനിയന്ത്രിതമായ തോതിൽ പെരുകുന്ന ജനസംഖ്യാ നിരക്ക്  അതിനെ തുലോം പരിമിതമാക്കുകയും വിശക്കുന്ന വയറുകളുടെ എണ്ണം ശതഗുണീഭവിക്കുകയും ചെയ്യുന്നു. കൂനിന്മേൽ കുരുവെന്നപോലെ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളിൽവളരെയധികംപാഴാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു.ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും അവയുടെ യഥാതതമായ ഉപഭോഗവും പരസ്പരം ബന്ധിതമാണ്. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തു യഥാർത്ഥ ഉപഭോക്താവിന് ആവശ്യാനുസരണം ലഭ്യമാകുന്നില്ലെങ്കിൽ ഭഷ്യസുരക്ഷ എന്നത് വെറും ഏട്ടിലെ പശുവായി തന്നെ നില നില്ക്കും.ഭാരത സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിക്കുന്ന ഭക്ഷ്യ സുരക്ഷാനിയമത്തിലൂടെ വിശക്കുന്നവന്  ഭക്ഷണം നല്കുക എന്നത് കേവലം ഔദാര്യമല്ല, പ്രത്യുത, ജനങ്ങളുടെ അവകാശമാണ് എന്ന തിരിച്ചറിവ് നമ്മുടെ സർക്കാരിനും ജനങ്ങൾക്കും ഉണ്ടാക്കുവാൻ സഹായിക്കട്ടെ! ഭക്ഷ്യ വിഭവങ്ങൾ ഉത്പാദിപ്പിക്കാൻ അഹോരാത്രം അധ്വാനിക്കുന്ന കാർഷിക സമൂഹത്തിനു ആവശ്യകമായ പ്രോത്സാഹനവും സംരക്ഷണവും നല്കി ഇടനിലക്കാരും കൊള്ള ലാഭക്കൊതിയന്മാരുമായ കരിഞ്ചന്തക്കാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും കരാള ഹസ്തങ്ങളിൽ നിന്ന് നമ്മുടെ ജനതയെ മോചിപ്പിക്കുവാനും ഉള്ള ഇച്ഛാശക്തി നമ്മുടെ സർക്കാരിനുണ്ടാകട്ടെ എന്നും  നമുക്ക് പ്രത്യാശിക്കാം .അങ്ങനെ ഈ ഭക്ഷ്യ സുരക്ഷാദിനം ഭക്ഷ്യ വസ്തുക്കളുടെ പാഴാക്കൽ ഒഴിവാക്കി വിശക്കുന്ന സഹോദരന് ഒരു നേരത്തെ ഭക്ഷണം നല്ക്കാൻ സഹായമേകി നമുക്കോരോരുത്തര്ക്കും സമുചിതമായി ആചരിക്കാം .