വിജയത്തിലും ഇവര്‍ ഒരുമിച്ച്
ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന് ഇത് അഭിമാനകരമായ നേട്ടം.ഒന്നാം ക്ലാസ്സു മുതല്‍ ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്ന് പഠിച്ച് കളിച്ച് വളര്‍ന്ന ദേവനന്ദന്‍ സി യും ലോജിറ്റ് ലൂക്കോസും ജില്ല ശാസ്ത്രോത്സവത്തിലും ഒന്നാം സ്ഥാനക്കാരായി.ദേവനന്ദന്‍ പസ്സില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ലോജിറ്റ് ലൂക്കോസ് നേടിയത് സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനം. എല്‍ പി വിഭാഗത്തില്‍ സബ് ജില്ലയിലും ജില്ലയിലും ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളാണ് ചാമ്പ്യന്‍മാര്‍. രണ്ടു പേരും 4A ക്ലാസ്സിലെ കുട്ടികളാണ്. വിജയിച്ച കുട്ടികളെ അനുമോദിച്ചു.
ദേവനന്ദന്‍ സി ലോജിറ്റ് ലൂക്കോസ്
പസില്‍ ഒന്നാം സ്ഥാനം ദേവനന്ദന്‍ സി
STILL MODEL ഒന്നാം സ്ഥാനം
ലോജിറ്റ് ലൂക്കോസ്