Tuesday, August 26, 2014

ടി.കെ മാധവന്‍റെ ഓര്‍മ്മദിനം




നാല്‍പ്പത്താറ് കൊല്ലത്തെ ജീവിതം കൊണ്ട് കേരള സാമൂഹിക ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായി മാറിയ വ്യക്തിയാണ് ടി കെ മാധവന്‍.

പൗരസമത്വവാദത്തിന്‍റെ ഉപജ്ഞാതാവും, സ്വാതന്ത്ര്യ സമര സേനാനിയും ,കറകളഞ്ഞ രാജ്യ സ്നേഹിയും ആദര്‍ശധീരനും സംഘാടകനുമായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയില്‍ കായംകുളത്തിനടുത്തുളള ആലൂമ്മൂട്ടില്‍ കുടുംബാംഗമാണ് മാധവന്‍- ആലുമ്മൂട്ടില്‍ കേശവന്‍ ചാന്നാരുടെ മൂത്ത മകന്‍ .

1894 ആഗസ്റ്റ് 26 ന് ജനിച്ചു. 46 വയസ്സു മാത്രമുള്ളപ്പോള്‍ 1930 ഏപ്രില്‍ 30 ന് ഇഹലോകവാസം വെടിഞ്ഞു .

ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങളാല്‍ ആകൃഷ്ടനായതു മുതല്‍ എസ്.എന്‍.ഡി.പി യുമായി ബന്ധപ്പെട്ടു. എസ്.എന്‍.ഡി.പി യുടെ ഡയറക്ടര്‍, മാനേജിംഗ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.