ഇന്ന്സെപ്തംബർ 8
സാക്ഷരതാ ദിനം
തുടര്‍സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതും ,മുന്നിലെത്തിയപ്പോല്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങളുടേയും പ്രവര്‍ത്തകരുടേയും ആവേശം കുറഞ്ഞു പോയതുമാണ് കാരണം .2001ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ സാക്ഷരത 65.38 ശതമാനമാണ്. കേരളത്തില്‍ 90.92 ശതമാനം ലോകജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായ 86 കോടി പേര്‍ക്ക് അക്ഷരമറിയില്ല . ഇവരില്‍ 50 കോടിയിലേറെ സ്ത്രീകളാണ്. അക്ഷരജ്ഞാനമില്ലത്തവരില്‍ 60 ശതമാനത്തിലേറെ സ്ത്രീകളാണ് എന്നു ചുരുക്കം. ഈ ദുരവസ്ഥ മനസ്സിലാക്കിയാണ് ഐക്യരാഷ്ട്രസഭ ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്നങ്ങളില്‍ ഇക്കുറി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . സ്കൂളില്‍ പോകാത്ത കുരുന്നുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് ഭാവിയിലെ അണു മൂല കുടുംബങ്ങളില്‍ അക്ഷരജ്ഞാനമില്ലാത്ത ദമ്പതിമാര്‍ ഉണ്ടാവുന്നത് അനാരോഗ്യകരമാണ്. എന്നുമാത്രമല്ല നിരക്ഷരരായ അമ്മമ്മാര്‍ ഇന്നത്തെ നിരക്ഷരരും നാളത്തെ നിരക്ഷരരെ സൃഷ്ടിക്കുന്നവരുമായിരിക്കും . ദൃശ്യമാധ്യമങ്ങളുടെയും കംപ്യൂട്ടര്‍ കീബോര്‍ഡുകളുടെയും യുഗത്തില്‍ അക്ഷരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണെന്ന വാദം ബാലിശമാണെന്ന് എഴുതിയതും അച്ചടിക്കപ്പെട്ടതുമായ അക്ഷരങ്ങള്‍ ഭാവിയിലേക്കുള്ള കരുതല്‍ ധനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സാക്ഷരതാദിന സന്ദേശത്തില്‍ പറയുന്നു.
മലപ്പുറം ജ-ില്ല പിന്നാക്കാവസ്ഥയില്‍ നിന്ന് കുതിച്ചുയര്‍ന്ന് സമ്പൂര്‍ണ്ണ സകക്ഷരത നേടി ചരിത്രം സൃഷ്ടിച്ചു. ഈയിടെ കംപ്യൂട്ടര്‍ സാക്ഷരതയിലും മലപ്പുറം ഒന്നാമതെത്തിയിരുക്കുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ആയിരങ്ങളെ സാക്ഷിനിര്‍ത്തി മലപ്പുറം ജില്ലയിലെ ചേലക്കോടന്‍ ആയിശ കേരളം സമ്പൂര്‍ണ സാക്ഷരത നേടിയെന്ന് പ്രഖ്യാപിച്ചപ്പോള്‍ കേരളം ലോകത്തിന്‍റെ ശ്രദ്ധ നേടുകയായിരുന്നു.കഴിഞ്ഞ മാസം മഞ്ചേരിയില്‍ മലപ്പുറം ജ-ില്ല കംപ്യൂട്ടര്‍ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചതും ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരിന്നു. ഏല്ലാം തുടങ്ങി വയ്ക്കുക ആദ്യം നേട്ടം കൊയ്യുക എന്നിവയില്‍ മാത്രമാണ് കേരളത്തിന്‍റെ കണ്ണ്. അവ നിലനിര്‍ത്തനും തുടരാനും ഊര്‍ജ്ജിത ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്