Thursday, November 13, 2014


നവംബര്‍ 14

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയുമായി ശിശുദിനം വീണ്ടും


ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ധേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.   
 

നവംബർ 14, ലോക പ്രമേഹദിനം



.ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കുക.പ്ര­മേ­ഹ­രോ­ഗി­കൾ­ക്ക്‌­ ഇ­ട­യ്‌­ക്കി­ടെ­ വൈ­ദ്യ­പ­രി­ശോ­ധ­ന­ അ­ത്യാ­വ­ശ്യ­മാ­ണ്‌.­ രോ­ഗ­ത്തി­ന്റെ­ അ­വ­സ്ഥ­ നിർ­ണ­യി­ക്കു­വാ­നും­ സ­ങ്കീർ­ണ­ത­ക­ളോ­ ഇ­ത­ര­രോ­ഗ­ങ്ങ­ളോ­ ഉ­ണ്ടോ­എ­ന്ന്‌­ തി­രി­ച്ച­റി­യു­വാ­നും­ ഇ­തി­നാൽ­ ക­ഴി­യും.­ പ്ര­മേ­ഹ­രോ­ഗം­ നി­യ­ന്ത്ര­ണ­ത്തി­ലാ­ണോ­ എ­ന്ന്‌­ നിർ­ണ­യി­ക്കു­ന്ന­ത്‌­ പ്ര­ധാ­ന­മാ­യും­ ര­ക്ത­ത്തി­ലെ­ പ­ഞ്ച­സാ­ര­ നോ­ക്കി­യി­ട്ടാ­ണ്‌.­ എ­ന്നാൽ­ ഒ­രു­ പ­രി­ധി­വ­രെ­ വൈ­ദ്യ­പ­രി­ശോ­ധ­ന­യും­ രോ­ഗാ­വ­സ്ഥ­യു­ടെ­ നിർ­ണ­യ­ത്തി­ന്‌­ സ­ഹാ­യി­ക്കു­ന്നു.­ അ­മി­ത­മാ­യ­ വി­ശ­പ്പ്‌,­ ദാ­ഹം,­ഒ­രു­പാ­ട്‌­ മൂ­ത്ര­മൊ­ഴി­ക്കേ­ണ്ടി­വ­രി­ക­ എ­ന്നി­വ­ ര­ക്ത­ത്തി­ലെ­ പ­ഞ്ച­സാ­ര­ വ­ള­രെ­ കൂ­ടു­ത­ലാ­ണ്‌­ എ­ന്ന്‌­ സൂ­ചി­പ്പി­ക്കു­ന്നു.­ അ­തു­പോ­ലെ­ ഭ­ക്ഷ­ണം­ ക­ഴി­ക്കാ­തി­രി­ക്കു­ന്ന­ അ­വ­സ­ര­ങ്ങ­ളിൽ­ ത­ളർ­ച്ച­യോ­ വി­റ­യ­ലോ­ വി­യർ­പ്പോ­ അ­നു­ഭ­വ­പ്പെ­ടു­ന്ന­ത്‌­ ര­ക്ത­ത്തി­ലെ­ പ­ഞ്ച­സാ­ര­ തീ­രെ­ കു­റ­ഞ്ഞ­തു­കൊ­ണ്ടു­മാ­കാം.­ രോ­ഗി­യു­ടെ­ ശ­രീ­രം­ പെ­ട്ടെ­ന്ന്‌­ മെ­ലി­യു­ന്ന­ത്‌­ ര­ക്ത­ത്തി­ലെ­ പ­ഞ്ച­സാ­ര­ ക്ര­മാ­തീ­ത­മാ­യി­ കൂ­ടു­ന്ന­തി­ന്റെ­ ഒ­രു­ സൂ­ച­ന­യാ­ണ്‌.­ പ­ല­പ്പോ­ഴും­ ശ­രീ­ര­ത്തിൽ­ ഇൻ­സു­ലി­ന്റെ­ അ­ഭാ­വ­മു­ള്ള­പ്പോ­ഴാ­ണ്‌­ ഇ­ത്‌­ സം­ഭ­വി­ക്കു­ന്ന­ത്‌.­ വൈ­ദ്യ­പ­രി­ശോ­ധ­ന­യു­ടെ­ മ­റ്റൊ­രു­ പ്ര­ധാ­ന­ ഉ­ദ്ദേ­ശ്യം­ ഇ­ത­ര­രോ­ഗ­ങ്ങ­ളോ­ സ­ങ്കീർ­ണ്ണ­ത­ക­ളോ­ ഉ­ണ്ടോ­ എ­ന്ന്‌­ തി­രി­ച്ച­റി­യു­ക­ എ­ന്ന­താ­ണ്‌.­ ഇ­വ­യിൽ­ ഏ­റ്റ­വും­ പ്ര­ധാ­നം­ ര­ക്ത­സ­മ്മർ­ദ്ദ­ത്തി­ന്റെ­ പ­രി­ശോ­ധ­ന­യാ­ണ്‌.­പാ­ര­മ്പ­ര്യം­ രോ­ഗ­ത്തി­ന്റെ­ ഘ­ട­ക­മാ­ണെ­ങ്കി­ലും­ വ്യാ­യാ­മ­വും­ കൃ­ത്യ­മാ­യ­ ജീ­വി­ത­ നി­ഷ്‌­ഠ­യും­ ആ­ഹാ­ര­ രീ­തി­യും­ ഒ­രു­ പ­രി­ധി­വ­രെ­ ഇ­തി­നെ­ നി­യ­ന്ത്രി­ക്കു­മെ­ന്ന്‌­ പ­ഠ­ന­ങ്ങൾ­ വ്യ­ക്ത­മാ­ക്കു­ന്നു­ണ്ട്‌.­