Wednesday, February 11, 2015

അടുത്ത വര്‍ഷംമുതല്‍ സ്‌കൂളുകളില്‍ എട്ട് പീരിയഡ്; വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി പരിഷ്‌കരിക്കും
തിരുവനന്തപുരം : അടുത്ത വര്‍ഷംമുതല്‍ സ്‌കൂളുകളിലെ പീരിയഡുകള്‍ എട്ടെണ്ണമാക്കി പുതുക്കി. കലാ, കായിക പഠനത്തിനും പ്രവൃത്തി പരിചയത്തിനും അവസരം ഒരുക്കാനാണ് പീരിയഡ് എട്ടെണ്ണമാക്കിയത്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് ഇത് ബാധകം. സാധാരണദിവസം 10 മുതല്‍ നാല് വരെയാണ് ക്ലാസ്. വെള്ളിയാഴ്ച 9.30 മുതല്‍ 4.30 വരെയും. ഒന്നുമുതല്‍ എട്ട് വരെയുള്ള പീരിയഡുകളുടെ സമയം ഇങ്ങനെയാണ് (മിനിറ്റില്‍) : സാധാരണദിവസം : 40,40 (10 മിനിറ്റ് ഇടവേള), 40,35 (ഒരു മണിക്കൂര്‍ ഇടവേള), 35,35 (അഞ്ച് മിനിറ്റ് ഇടവേള), 30,30. വെള്ളിയാഴ്ച : 40,40, (10 മിനിറ്റ് ഇടവേള), 35,35 (രണ്ട് മണിക്കൂര്‍ ഇടവേള), 35,35 (അഞ്ച് മിനിറ്റ് ഇടവേള), 35,30.വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റിയുടെതാണ് തീരുമാനം. മുന്‍ വര്‍ഷം പീരിയഡുകളുടെ സമയമാറ്റം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. മദ്രസാ പഠനത്തെ ബാധിക്കുമെന്നതും ഇടവേളകള്‍ക്ക് വേണ്ടത്ര സമയം ഉള്‍ക്കൊള്ളിക്കാഞ്ഞതുമാണ്കഴിഞ്ഞവര്‍ഷത്തെതര്‍ക്കത്തിനിടയാക്കിയത്.