Saturday, November 8, 2014

ഞങ്ങള്‍ക്കും കിട്ടി   ---- - കൈ നിറയെ

ശാസ്ത്രോല്‍സവം ഫലം

ഇവര്‍ ഒന്നാം സ്ഥാനക്കാര്‍

 

MATHS STILL MODEL      LOJIT LUKOSE   1ST A GRADE   LP

 

MALAYALAM TYPING       BENITO SIMON    "                   HS

 

PUZZLE                           DIVYA DAMODARAN  "            HSS

 

FABRIC PAINT                 SAYANA                      "           HSS

http://itschoolksd.blogspot.in/2014/11/sampoorna-how-to-add-photo.html .IT PRACTICAL EXAM 4-11-14 ന് ആരംഭിച്ചു സ്റ്റെപ്പ് കയറാന്‍ സ്റ്റെപ്പ് പരീക്ഷ.STEPS-Unit Test from Nov.6 to 12*ഉപജില്ല കായികമേള 4-11-14ന് രാജപുരം ഹോളി ഫാമിലി സ്കൂളില്‍ ,ശാസ്ത്രോല്‍സവം,ITMELA ALPS KANHANGAD * SSLC യ്ക്കായി സമ്പൂര്‍ണ്ണയില്‍ തിരുത്തലുകള്‍ വരുത്തേണ്ട അവസാന തീയതി നവമ്പര്‍ പത്താക്കി ദീര്‍ഘിപ്പിച്ചു

ആദരാഞ്ജലികള്‍




ഹൃദയകുമാരി - അധ്യാപനം നിയോഗമാക്കിയ വ്യക്തിത്വം

 അറിപകര്‍ന്നുകൊടുക്കലാണ് തന്റെ നിയോഗമെന്ന് കണ്ടറിഞ്ഞ് അതിനോട് നൂറുശതമാനവും നീതിപുലര്‍ത്തിയ വ്യക്തിത്വമാണ് ഇന്ന് വിടവാങ്ങിയ ഹൃദയകുമാരി ടീച്ചര്‍. ഒപ്പം വിദ്യാഭ്യാസരംഗത്തെ അപചയത്തിനെതിരെ എഴുത്തിലും പ്രഭാഷണങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് അവര്‍ എന്നും പുലര്‍ത്തി.
താനേര്‍പ്പെടുന്ന ഏത് പ്രവര്‍ത്തിപഥത്തിലും കുലീനതയായിരുന്നു ഹൃദയകുമാരിയുടെ മുഖമുദ്രയെന്ന് ടീച്ചറിന്റെ പ്രിയപ്പെട്ട ശിഷ്യര്‍ അനുസ്മരിക്കുന്നു. സൗമ്യമായ പെരുമാറ്റംകൊണ്ട് വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഹൃദയംകവരാന്‍ ടീച്ചര്‍ക്കായി.ചെറുപ്പത്തില്‍ വായനയുടെ വിശാലമായ ലോകം ഹൃദയകുമാരിക്ക് മുമ്പില്‍ തുറന്നുകൊടുത്തത് അച്ഛന്‍ ബോധേശ്വരനാണ്. ചരിത്രവും രാഷ്ട്രീയവും സാഹിത്യവുമെല്ലാം നിറഞ്ഞ വായനയുടെ ലോകത്തിലൂടെ വളര്‍ന്നു. ചരിത്രം പഠിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, മകള്‍ക്ക് ശാസ്ത്രീയ അവബോധമുണ്ടാകണമെന്ന് അച്ഛനും അമ്മയും നിര്‍ബന്ധിച്ചതിനാല്‍, പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പെടുത്ത് പഠിച്ചു. സയന്‍സ് പഠിച്ചതിനാല്‍ ഹിസ്റ്ററി ഓണേഴ്‌സിന് ചേരാന്‍ നിര്‍വാഹമില്ലാതായി. അങ്ങനെ ഇംഗ്ലീഷ് ലിറ്ററേച്ചറിലേക്ക് വഴിമാറി.
ബിരുദപഠനകാലത്തുതന്നെ പൊതുരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ ഇന്ത്യയുടെ വിഭജനവും ഗാന്ധിജിയുടെ മരണവും മനസ്സിനെ വല്ലാതെ ഉലച്ചതായി പിന്നീട് ഹൃദയകുമാരി പറഞ്ഞിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളോടെ പൊതുജീവിതത്തിലിറങ്ങിയാല്‍ പിടിച്ചുനില്‍ക്കാനാവുമോയെന്ന് സംശയം ബലപ്പെട്ടു.