ഡോ അംബേദ്കര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍ കോടോത്ത്
ഇത് കോടോത്തിന്റെ മാത്രം പ്രത്യേകത
- ഉന്നത വിജയം ( 4തവണ 100% വിജയം )
- 3 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+
- സ്കൂള്‍ ബസ്സ് സൗകര്യം
- തികഞ്ഞ അച്ചടക്കം.
- മികച്ച ഭൗതികസാഹചര്യങ്ങള്‍
- മികച്ച കായിക പരിശീലനം
- മെച്ചപ്പെട്ട IT ലാബ് സൗകര്യം.
- ഒന്നാം ക്ലാസ്സ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം
- LKG , UKG പഠന സൗകര്യം (ഇംഗ്ലീഷ് മീഡിയം)
- 6-ാംക്ലാസ്സ് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍.
- ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന 4 ഹയര്‍സെക്കന്ററി ബാച്ചുകള്‍ (സയന്‍സ് ,കൊമേഴ്സ് (CA ,STATI ), ഹ്യുമാനിറ്റീസ്).
- കഴിവും അര്‍പ്പണ ബോധവുമുള്ള പരിചയസമ്പന്നരായ അധ്യാപകര്‍
- ഊര്‍ജ്ജസ്വലമായ പി.ടി.എ.
ഡോ അംബേദ്കര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍ കോടോത്ത്
കോടോത്ത്
ഡോ അംബേദ്കര്‍ ഗവ ഹയര്‍
സെക്കന്ററി സ്കൂളിന് 60
വയസ്സ്
തികയുകയാണ്.
ശൈശവ
-ബാല്യ-
കൗമാരങ്ങള്‍
പിന്നിട്ട് അനുഭവങ്ങളിലൂടെ
പക്വതയാര്‍ജിച്ച വിദ്യാലയം!
ഭൂതകാല
സ്മരണകളില്‍ അഭിമാനത്തിളക്കം!
പാഠ്യ-പാഠ്യേതര
പ്രവര്‍ത്തനങ്ങളില്‍ കിഴക്കന്‍
മലയോരത്ത് അദ്വിതീയ സ്ഥാനം.
കാസറഗോഡ്
ജില്ലയിലെ തന്നെ ശ്രദ്ധേയമായ
വിദ്യാലയം.
യശ:ശരീരനായ
ശ്രീ കോടോത്ത് കെ പി കുഞ്ഞമ്പുനായര്‍
സമ്മാനിച്ച നാലേക്കര്‍
ഭൂമിയില്‍ ഇന്ന് ഈ വിദ്യാലയം
ശിരസ്സുയര്‍ത്തി നില്‍ക്കുന്നു.
ആ
മഹാനുഭാവന്റെ സ്മരണകള്‍ക്ക്
മുന്നില്‍ ആദരാഞ്ജലികള്‍
അര്‍പ്പിക്കുന്നു 1954-ല്‍
എഴുത്തുകൂടായി ആരംഭിച്ച ഈ
വിദ്യാലയം 1980-ല്‍
യുപി സ്കൂളായും 1990-ല്‍
ഹൈസ്കൂളായും 2000-ല്‍
ഹയര്‍ സെക്കന്ററി സ്കൂളായും
ഉയര്‍ത്തപ്പെട്ടു.
2007-ല്‍
പ്രി-പ്രൈമറി
വിഭാഗം കൂടി ആരംഭിച്ചതോടെ
-2 മുതല്‍
+2 വരെ
ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ന്
52 അദ്ധ്യാപകരും
6 അനദ്ധ്യാപക
ജീവനക്കാരും 1360
വിദ്യാര്‍ത്ഥികളും
അടങ്ങുന്ന ഒരു കലാശാല.
വിദ്യാര്‍ത്ഥികളും
അദ്ധ്യാപകരും മാത്രം അടങ്ങുന്ന
ഒരു ചെറിയ ലോകം എന്ന പഴയ
വിദ്യാലയ സങ്കല്‍പത്തില്‍
നിന്നും മോചിതമായി രക്ഷിതാക്കളും
രാഷ്ട്രീയ പ്രസ്ഥാനങ്ങളും
അഭ്യുദയകാംഷികളും ബഹുജനങ്ങളും
അടങ്ങുന്ന വിശാലമായ ഒരു
ലോകമാണ് നമ്മുടെ വിദ്യാലയം.
അണ്‍-എയ്ഡഡ്
മേഖലയുമായുള്ള മത്സരത്തില്‍
കാലുറപ്പിക്കാന്‍ പാടുപെടുന്ന
ഒട്ടേറെ പൊതു വിദ്യാലയങ്ങള്‍ക്കിടയില്‍
അതില്‍ നിന്ന് വ്യത്യസ്ഥമായി
അഭിമാനത്തോടെ തല ഉയര്‍ത്തി
നില്‍ക്കുന്നു നമ്മുടെ ഈ
മാതൃകാ വിദ്യാലയം.
സാമൂഹിക
രാഷ്ട്രീയ പ്രശ്നങ്ങളില്‍
ഇടപെടുന്നതിനും പ്രതികരിക്കുന്നതിനും
വിദ്യാര്‍ത്ഥികള്‍ക്ക്
അവസരമുള്ളപ്പോള്‍ തന്നെ
അന്ധമായ സമീപനങ്ങളെ അകറ്റി
നിര്‍ത്തിയിരിക്കുന്നു.
ഗവ.
വിദ്യാലയങ്ങളില്‍
അനിവാര്യമായ മത നിരപേക്ഷത
കുട്ടികളില്‍ ഒരു സംസ്കാരമായി
വളര്‍ന്നിരിക്കുന്നു.
സ്കൂളിനാവശ്യമായ
ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കി
പാഠ്യ-പാഠ്യേതര
പ്രവര്‍ത്തനങ്ങളില്‍
അദ്ധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
ആവശ്യമായ പിന്തുണയും സഹായവും
നല്‍കിക്കൊണ്ട് വര്‍ഷാരംഭത്തില്‍
ശ്രീ. ഇ
ജെ ജോസഫും തുടര്‍ന്ന് ശ്രീ
കെ വി കേളുവും പ്രസിഡന്റുമാരായും
ശ്രീ തമ്പാന്‍ വടക്കേത്തല
വൈസ് പ്രസിഡന്റായും 19
അംഗ
പിടിഎ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
ഒപ്പം
ശ്രീമതി ശ്രീലത പിവി പ്രസിഡന്റായി
6 അംഗ
മദര്‍ പിടിഎയും സജീവമാണ്.
ഈ
വിദ്യാലയത്തിന്റെ സമഗ്രമായ
വികസനത്തിന് വേണ്ടി അക്ഷീണം
പ്രയത്നിച്ച മുന്‍ പിടിഎ
പ്രസിഡന്റ്മാരായ ശ്രീ.
സി
ശങ്കരന്‍,
ശ്രീ
ടി കോരന്‍,
ശ്രീ.
കെ
മാധവന്‍ നായര്‍,
ശ്രീ
ടി ബാബു,
ശ്രീ.
ഇജെ
ജോസഫ് എന്നിവരെ ഇത്തരുണത്തില്‍
നന്ദി പൂര്‍വ്വം സ്മരിക്കുന്നു.
വിദ്യാലയത്തിന്റെ
പാഠ്യ-പാഠ്യേതര
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കിക്കൊണ്ട്
ഹയര്‍സെക്കന്ററി വിഭാഗത്തില്‍
ശ്രീമതി ധനലക്ഷി എ പ്രിന്‍സിപ്പാള്‍-ഇന്‍
ചാര്‍ജായും,
ഹൈസ്കൂള്‍
വിഭാഗത്തില്‍ ശ്രീ വിഎം ജോസഫ്
ഹെഡ്മാസ്റ്ററായും മികവുറ്റ
പ്രവര്‍ത്തനം കാഴ്ച്ച
വെയ്ക്കുന്നു.
ഇവരോടൊപ്പം
തോളോടു തോള്‍ ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന പ്രാഗല്‍ഭ്യവും
അര്‍പ്പണബോധവുമുള്ള ഒരു
പറ്റം അദ്ധ്യാപകര്‍ ഇന്നിന്റെ
യാഥാര്‍ത്ഥ്യമാണ്.
ഭൗതീക
സാഹചര്യങ്ങള്‍
മലബാര്‍
പാക്കേജിലുള്‍പ്പെടുത്തി
മുന്‍ സര്‍ക്കാര്‍ ഈ
വിദ്യാലയത്തിനനുവദിച്ച 2കോടി
20ലക്ഷം
രൂപയുടെ പുതിയ കെട്ടിടം
നവംബര്‍ അവസാന വാരത്തോടെ
പണിപൂര്‍ത്തിയാക്കി.
ചില
സാങ്കേതിക കാരണങ്ങളാല്‍
ഔപചാരികമായ ഉദ്ഘാടനം നടത്താന്‍
സാധിച്ചില്ലെങ്കിലും സ്ഥല
പരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന
ഹയര്‍ സെക്കന്ററി വിഭാഗം
2014 ജനുവരി
മുതല്‍ ഈ കെട്ടിടത്തില്‍
പ്രവര്‍ത്തനം തുടങ്ങിയത്
വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ
ആശ്വാസമേകുന്നു.
ഇതോടെ
എല്ലാ ലാബ് സൗകര്യങ്ങളോടും
കൂടിയ ഈ മേഖലയിലെ ഏറ്റവും
ഉയര്‍ന്ന നിലവാരമുള്ള ഹയര്‍
സെക്കന്ററി സ്കൂളായി നമ്മുടെ
സ്കൂള്‍ മാറിയിരിക്കുന്നു.
ഹയര്‍
സെക്കന്ററി വിഭാഗം ഉപയോഗിച്ചിരുന്ന
പഴയകെട്ടിടത്തിലേക്ക് എല്‍പി
വിഭാഗത്തിലെ 8
ക്ലാസുകള്‍
മാറിയതോടെ വിദ്യാര്‍ത്ഥി
ബാഹുല്യവും സ്ഥലപരിമിതിയും
കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന
പ്രൈമറി വിഭാഗത്തിന് ഏറെ
ആശ്വാസമായി.
ജീര്‍ണാവസ്ഥയിലായ
മൂന്ന് കെട്ടിടങ്ങള്‍
പൊളിച്ചുനീക്കി പുതിയവ
പണിതാല്‍ മാത്രമേ ഹൈസ്കൂള്‍
വിഭാഗത്തിന് ആവശ്യം വേണ്ട
വിവിധ ലബോറട്ടറികള്‍,
മള്‍ട്ടിമീഡിയ
റൂം, യുപി
കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയവ
യാഥാര്‍ത്ഥ്യമാകൂ.
കൂടാതെ
ഒരു അസംമ്പ്ലി ഹാള്‍,
ഡൈനിംഗ്
ഹാള്‍ എന്നിവയും ഈ വിദ്യാലയത്തിന്റെ
വികസനത്തിന് ഇന്ന്
അത്യന്താപേക്ഷിതമാണ്.
കുട്ടികള്‍ക്ക്
പ്രാഥമിക ആവശ്യങ്ങള്‍
നിര്‍വഹിക്കുന്നതിനാവശ്യമായ
ടോയ്‌ലറ്റുകള്‍ ഉണ്ടായിരുന്നെങ്കിലും
അവയെല്ലാം ടൈല്‍സ് പാകി
ഭംഗിയാക്കാന്‍ സാധിച്ചത് ഈ
വര്‍ഷമാണ്.
ഈ
സൗകര്യങ്ങള്‍ക്കിടയിലും
വേനല്‍ക്കാലമാകുന്നതോടെയുള്ള
കുടിവെള്ളക്ഷാമത്തിന് പരിഹാരം
കാണാന്‍ ഇനിയും സാധിച്ചിട്ടില്ല.
സ്വന്തമായി
ഒരു കളിസ്ഥലം എന്ന വിദ്യാലയത്തിന്റെ
ചിരകാല സ്വപ്നം യാഥാര്‍ത്യമായത്
ഈ വര്‍ഷമാണ്.
സ്ഥിരമായി
കായികമേള നടത്തിയിരുന്ന
പാത്തിക്കര മൈതാനം സ്കൂളിന്
സംഭാവനയായി നല്‍കിയ മഹാമനസ്കരായ
യശ:ശരീരനായ
കോടോത്ത് കെപി കുഞ്ഞമ്പുനായര്‍,
ശ്രീ
കോടോത്ത് കെപി രാധാകൃഷ്ണന്‍
നായര്‍ എന്നിവര്‍ക്ക്
ഹൃദയപൂര്‍വ്വം നന്ദി പറയാന്‍
ഈ അവസരം വിനിയോഗിക്കട്ടെ.
ഇത്
കൂടാതെ സ്കൂളിന് കോടോത്ത്
റെയിന്‍ബോ ക്ലബ്ബ് 2
ഏക്കറില്‍
അധികം സ്ഥലം സൗജന്യമായി
വിട്ടുതന്നിട്ടുണ്ട്.
2014
ജനുവരി
9-ന്
സ്കൂള്‍ ബസ്സ് ഓഹരി ഉടമകളുടെ
യോഗം വിളിച്ച് ചേര്‍ത്ത്
വരവു ചെലവു കണക്കുകള്‍
അവതരിപ്പിക്കുകയും ഓഹരി
തുകയില്‍ പകുതിയോളം തുക മടക്കി
നല്‍കാന്‍ തീരുമാനിക്കുകയും
ചെയ്തു.
3വര്‍ഷം
കൊണ്ട് തന്നെ പകുതിയോളം തുക
ഓഹരി ഉടമകള്‍ക്ക് തിരിച്ചു
നല്‍കാനായി എന്നത് അഭിമാനപൂര്‍വ്വം
അറിയിക്കട്ടെ.
സ്കൂള്‍
പാര്‍ലമെന്റ്
+2
സയന്‍സ്
ക്ലാസിലെ ആഷിഷ് ആര്‍ ഷാജു
ചെയര്‍മാനായി 28
അംഗ
സ്കൂള്‍ പാര്‍ലമെന്റ് സജീവമായി
പ്രവര്‍ത്തിക്കുന്നു.
സ്കോളര്‍ഷിപ്പുകള്‍
വിവിധ
സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക്
പരമാവധി കുട്ടികളെ
വിദ്യാലയത്തില്‍നിന്ന്
പങ്കെടുപ്പിക്കുന്നുണ്ട്.
പോയ
വര്‍ഷത്തില്‍ കേരള സയന്‍സ്
& ടെക്നോളജി
മ്യൂസിയം നടത്തിയ ഇന്‍കള്‍ക്കേറ്റ്
സ്കോളര്‍ഷിപ്പ് പരീക്ഷയില്‍
9-ാം
തരത്തിലെ അഭിജിത്ത് എം വിജയിയായി
എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ഈ
വിദ്യാര്‍ത്ഥിക്ക് എല്ലാമാസവും
750 രൂപ
വീതം (+2
കഴിയുന്നതുവരെ)
സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതാണ്.
നാഷനല്‍
മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ്
പരീക്ഷയില്‍ 9-ാം
തരത്തിലെ നാല് വിദ്യാര്‍ത്ഥികള്‍
(അഭിജിത്ത്
എം, സ്വാതി
ബാലകൃഷ്ണന്‍,
അശ്വിനി
കൃഷ്ണന്‍,
രജനി
കെ)വിജയികളായി.
ഇവര്‍ക്ക്
+2 കഴിയുന്നതുവരെ
ഓരോ മാസവും 500
രൂപാ
വീതം സ്കോളര്‍ഷിപ്പ് ലഭിക്കും.
നൂണ്‍
മീല്‍ പ്രോഗ്രാം
പ്രി-പ്രൈമറി
മുതല്‍ എട്ടാംതരം വരെയുള്ള
മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും
ഒമ്പതു മുതല്‍ പന്ത്രണ്ടുവരെ
ക്ലാസ്സുകളിലെ ആവശ്യക്കാരായ
വിദ്യാര്‍ത്ഥികള്‍ക്കും
സ്വാദിഷ്ടമായ ഉച്ചഭക്ഷണം
ശ്രീ.
ഗോപാലകൃഷ്ണന്‍
മാസ്റ്ററുടെ നേതൃത്വത്തില്‍
നല്‍കി വരുന്നു.
ഇതിനായി
2 പാചക
തൊഴിലാളികളും അക്ഷീണം
പ്രയത്നിക്കുന്നുണ്ട്.
കലാ-കായിക
ശാസ്ത്ര പ്രവര്‍ത്തിപരിചയ
മേളകള്‍
സ്കൂള്‍
കലോത്സവവും കായികമേളയും ഈ
വര്‍ഷം പൂര്‍വ്വാധികം ഭംഗിയായി
നടന്നു.
കലാകായിക
മത്സരങ്ങളില്‍ മികവു പുലര്‍ത്തിയ
കുട്ടികളെ സബ് ജില്ലാ മത്സരത്തില്‍
പങ്കെടുപ്പിച്ചു.
ജില്ലാകലാമേളയില്‍
ഹയര്‍സെക്കന്ററി വിഭാഗം
മിമിക്രിയില്‍ പങ്കെടുത്ത
ഉണ്ണികൃഷ്ണന്‍ A
ഗ്രേഡോടെ
3-ാം
സ്ഥാനം നേടുകയുണ്ടായി.
ജില്ലാകായിക
മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ
ഡിസ്കസ് ത്രോ മത്സരത്തില്‍
പങ്കെടുത്ത് +2
ഹ്യുമാനിറ്റീസിലെ
ജോമിഷ ജോയ് 1-ാം
സ്ഥാനം നേടുകയും സംസ്ഥാന തല
മത്സരത്തില്‍ പങ്കെടുക്കുകയും
ചെയ്തു.
ശാസ്ത്ര,
ഗണിതശാസ്ത്ര,
സാമൂഹ്യശാസ്ത്ര,
ഐടി,
പ്രവര്‍ത്തിപരിചയമേളകളില്‍,
സബ്
ജില്ലാ തലത്തില്‍ ഈ വിദ്യാലയത്തിലെ
കുട്ടികള്‍ മികച്ച പ്രകടനമാണ്
കാഴ്ചവെച്ചത്.
ഇവരില്‍
രമിത പി,
അശ്വിനി
കെ എന്നിവര്‍ക്ക് സബ് ജില്ലാ
തലത്തില്‍ A
ഗ്രേഡും
1-ാം
സ്ഥാനവും ലഭിച്ചു.
സംസ്ഥാനതലത്തില്‍
പങ്കെടുത്ത രമിത പി A
ഗ്രേഡ്
നേടുകയും ചെയ്തു.
പഠനയാത്ര
ഹയര്‍സെക്കന്ററി
വിഭാഗത്തിലെ 47
വിദ്യാര്‍ത്ഥികളുമായി
നവംബര്‍ 12-16
തിയതികളില്‍
പളനി,
കൊടൈക്കനാല്‍,
മധുര,
രാമേശ്വരം,
ധനുഷ്ക്കോടി,
കന്യാകുമാരി,
തിരുവനന്തപുരം,
കോവളം
എന്നീ പ്രദേശങ്ങളിലേക്ക്
പഠനയാത്ര നടത്തി.
നവംബര്‍
26 ന്
100
കുട്ടികള്‍ക്കായി
എറണാകുളത്തേക്ക് ഏകദിന
പഠനയാത്ര നടത്തി.
ഹൈസ്കൂള്‍
വിഭാഗത്തിലെ 50
കുട്ടികള്‍ക്കായി
നവംബര്‍ 15-19
തിയതികളില്‍
മൂന്നാര്‍,
ആതിരപ്പള്ളി,
വാഴച്ചാല്‍,
എറണാകുളം
എന്നിവിടങ്ങളിലേക്കും 61
കിട്ടികള്‍ക്കായി
5/2/14 ന്
കണ്ണൂര്‍ പറശിനിക്കടവ്
എന്നിവിടങ്ങളിലേക്ക് ഏകദിന
പഠനയാത്രയും സംഘടിപ്പിച്ചു.
എല്‍പി
വിഭാഗത്തിലെ കുട്ടികള്‍ക്കായി
14/12/2013 ന്
കാസര്‍ഗോട് അനന്തപുരി
അമ്പലത്തിലേക്ക് ഒരു ഏകദിന
പഠനയാത്ര സംഘടിപ്പിച്ചു.
പ്രശസ്തമായ
'മങ്കിപ്പെന്‍'
സിനിമയും
ജെമിനി സര്‍ക്കസ്സും
കൊച്ചുകുട്ടികള്‍ക്ക് ആനന്ദവും
ആവേശവുമേകി.
ജൂനിയര്‍
റെഡ് ക്രോസ്സ്
ശ്രീ.
പിപി
മനോജ് മാസ്റ്ററുടെ നേതൃത്വത്തില്‍
8,9 ക്ലാസ്സുകളില്‍
നിന്നായി 35
കുട്ടികള്‍
അടങ്ങുന്ന ജൂനിയര്‍ റെഡ്ക്രോസ്സ്
യുണിറ്റ് സ്കൂളില്‍
പ്രവര്‍ത്തിക്കുന്നു.
സ്കൂളിന്റെ
വിവിധ പ്രവര്‍ത്തനങ്ങളില്‍
ഇവരുടെ സജീവ പങ്കാളിത്തം
പ്രത്യേകം ശ്രദ്ധേയമാണ്.
സ്കൂള്‍ ബസ്സ്
ജനകീയ
കൂട്ടായ്മയില്‍ 2010-ല്‍
വാങ്ങിയ 2
ബസ്സുകള്‍ക്ക്
പുറമെ ഈ വര്‍ഷം ബഹു.കാഞ്ഞങ്ങാട്
എംഎല്‍എ ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
അവര്‍കളുടെ പ്രാദേശിക വികസന
ഫണ്ട് ഉപയോഗിച്ച് ഒരു ബസ്സു്
കൂടി വാങ്ങാന്‍ സാധിച്ചു.
ഇതിന്റെ
ഉദ്ഘാടനം 2013
ജൂണ്‍
3-ന്
ബഹു. എംഎല്‍എ
നിര്‍വഹിച്ചു.
സ്കൂള്‍ ബസ്സ് |
പ്രവേശനോത്സവം
ഈ
അദ്ധ്യായനവര്‍ഷത്തെ പഞ്ചായത്ത്
തല പ്രവേശനോത്സവം ഈ വിദ്യാലയത്തില്‍
വെച്ച് 2014
ജൂണ്‍
3-ന്
ബഹു.
കോടോം-ബേളുര്‍
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി
സൗമ്യ വേണുഗോപാല്‍ ഉദ്ഘാടനം
ചെയ്തു.
പുതുതായി
പ്രവേശനം നേടിയ കുട്ടികള്‍ക്ക്
പഠനോപകരണങ്ങള്‍ പിടിഎയുടെ
നേതൃത്വത്തില്‍ നല്‍കി.
പായസവിതരണവും
ഉണ്ടായിരുന്നു.
2000-ല്‍
പ്രവര്‍ത്തനമാരംഭിച്ച
ഹയര്‍സെക്കന്ററി വിഭാഗവും
ഉയര്‍ന്ന വിജയശതമാനത്തിലൂടെ
ഈ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്നു.
ഈ
വര്‍ഷം 83
കുട്ടികള്‍
എസ് എസ് എല്‍ സി ബാച്ചിലും
185 കുട്ടികള്‍
+2 ബാച്ചിലും
പൊതു പരീക്ഷയെ നേരിടാന്‍
തയ്യാറെടുക്കുന്നു.
ഉയര്‍ന്ന
വിജയ ശതമായത്തിനു പിന്നില്‍
കുട്ടികളെ അടിസ്ഥാനപരമായി
രൂപപ്പെടുത്തിയ നേഴ്സറി തലം
മുതലുള്ള അദ്ധ്യാപകരുടെ
പങ്ക് നിര്‍ണായകമാണ്.
റിസള്‍ട്ട്
ഏതൊരു
വിദ്യാലയത്തിന്റയും അഭിമാനവും
സ്വപ്നവുമായ 100%
വിജയം
മുന്‍വര്‍ഷങ്ങളിലേതുപോലെ
നിലനിര്‍ത്തിക്കൊണ്ടാണ്
ഇക്കഴിഞ്ഞ എസ്എസ്എല്‍സി
ബാച്ചും പുറത്തിറങ്ങിയത്.
ഈ
വിജയത്തിളക്കത്തിന് മാറ്റ്
കൂട്ടാന്‍ അനുഷ ആര്‍ ചന്ദ്രന്‍,
നീന
പി എന്നീ വിദ്യാര്‍ത്ഥിനികള്‍
എല്ലാ വിഷയങ്ങള്‍ക്കും A+
നേടുകയും
ചെയ്തു.
sajana s
|
RAMITHA P
സമഗ്രമായ കുറിപ്പ്. ഇത് തയ്യാറാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍
ReplyDelete