Friday, August 29, 2014

  AUGUST 29 

കായികദിനം



ആഗസ്ററ് 29 ധ്യാൻ ചന്ദിന്റെ ജന്മദിനം ദേശീയ കായികദിനമായി ആചരിക്കുന്നു.
ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ൽ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ 24-1 ന്‌ തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, അർജുന പുരസ്കാരം, ദ്രോണാചാര്യ പുരസ്കാരം തുടങ്ങിയ ദേശീയ കായിക പുരസ്കാരങ്ങൾ ദേശീയ കായിക ദിനത്തിൽ രാഷ്‌ട്രപതി ഭവൻ ഇൽ വച്ച് സമ്മാനിക്കപെടുന്നു.

വിയന്നയിലെ പ്രതിമ

1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിൻറെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.




No comments:

Post a Comment