Wednesday, August 6, 2014

ഹിരോഷിമ ദിനാചരണം

ഡോ.അംബേദ്കര്‍ ഗവ:ഹയര്‍സെക്കന്‍ററി സ്കൂള്‍ കോടോത്ത്  2014-15 വര്‍ഷത്തെ  ഹിരോഷിമ ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയും സോഷ്യല്‍ ക്ലബ്ബും  ജൂനിയര്‍ റെഡ്ക്രോസും സംയുക്തമായി ആചരിച്ചു. ജൂനിയര്‍ റെഡ്ക്രോസ് കേഡറ്റുകള്‍ ലോകസമാധാനത്തിന് വേണ്ടി മെഴുകുതിരി തെളിയിച്ച് പ്രാര്‍ത്ഥിച്ചു.ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ച് പ്രതിജ്ഞ എടുത്തു.  ഹെഡ്മാസ്റ്റര്‍ ശ്രീ പി വിനയകുമാറിന്‍റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ ശാന്തിഭൂഷണ്‍ മാസ്റ്റര്‍  സ്വാഗതം  പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് കെ.വി .കേളു പരിപാടി  ഉദ്ഘാടനം  ചെയ്തു.സീനിയര്‍ അസിസ്റ്റന്റ്  ഷോളി ടീച്ചര്‍ ആശംസകള്‍  അര്‍പ്പിച്ച്  സംസാരിച്ചു .റെഡ്  ക്രോസ്സ്  കൗണ്‍സിലര്‍ ഷംസുദ്ദീന്‍ തലയില്ലത്ത്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ജെ .ആര്‍.സി.ലീഡര്‍  അഭിജിത്ത് നന്ദി പറഞ്ഞു.

                                                                                                        
                                                        









No comments:

Post a Comment