Friday, September 5, 2014


കോടോത്തെല്ലാരുമൊന്നുപോലെ......

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ ഓണം വീണ്ടും വന്നെത്തി.മഹത്തായ ഒരു സംസ്ക്കാരത്തിന്റെ  ഭാഗമായ ഓണം മലയാളികളില്‍ ഗ്രഹാതുരത്തത്തിന്റെ  നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കും . ലോകത്തെവിടെയാണങ്കിലും സ്വന്തം നാട്ടില്‍ എത്തിച്ചേരാന്‍ ഏതൊരു മലയാളിയും ആഗ്രഹിക്കും. കള്ളവും ചതിയും ഇല്ലാത്ത ഒരു നാട് നമ്മുടെ പൂര്‍വികരുടെ സങ്കല്‍പ്പത്തിലും ഉണ്ടായ്രുന്നു എന്ന് മാവേലി മന്നന്റെ ഐതിഖ്യ കഥകളിലൂടെ നാം മനസിലാക്കുന്നു. ഇന്ന് ഓണവും കച്ചവട താല്പര്യക്കാരുടെ കയ്യില്‍ അകപെട്ടു കഴിഞു.ഓര്‍ഡര്‍  കൊടുത്താല്‍ ഓണ സദ്യ വീട്ടില്‍ എത്തും.പ്ലാസ്റ്റിക്‌  വാഴയിലയില്‍ ഇലയില്‍ വിളമ്പുന്ന സദ്യ ഉണ്ട് ടി വിയിലെ ഓണവും കണ്ടു  അന്തം വിട്ടിരിക്കുന്ന  ഇന്നത്തെ കുട്ടികള്‍....  അതല്ല കോടോത്ത് കുട്ടികള്‍..........കോടോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിഭവസമൃദ്ധ സദ്യയോടെ ഓണം ആഘോഷിച്ചു.

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരകുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല

                            ചില ഓണക്കാഴ്ചകള്‍

                                   




പായസം റെഡി




                                      
                      




സദ്യയ്ക്കിടെ ഒരു കുശലം പറച്ചില്‍






























No comments:

Post a Comment