Tuesday, September 2, 2014




എന്റെ കവിത-കണക്കിലെ കളികള്‍
ആദ്യം കൂട്ടല്‍..
മഞ്ചാടിക്കുരു കൂട്ടി..
കുന്നിക്കുരു കൂട്ടി..
വളപൊട്ടും മയില്‍ പീലിയും തീപെട്ടി പടവും കൂട്ടി
പിന്നെ കാശ് കൂട്ടി..കൂട്ടിനു പെണ്ണിനെ കൂട്ടി..
പറമ്പ് കൂട്ടി..വീടിന്‍ നിലകള്‍ കൂട്ടി..
കൂട്ടത്തില്‍ മക്കള്‍ കൂടി
അന്തസ്സും കാശിനു കൂട്ടരും കൂടി
 ഇനി കുറക്കല്‍..
കാണെ കാണെ ആയുസ്സ് കുറഞ്ഞു..
അഴക്‌ കുറഞ്ഞു..അകത്തെ വീര്യം കുറഞ്ഞു..
കൂടെ കാശ് കുറഞ്ഞു..കാശിന്റെ മതിപ്പ് കുറഞ്ഞു..
ഇനി..വീണ്ടും കൂട്ടാം...
സെമിത്തേരി പറമ്പിലെ കുഴിയൊന്നു കൂട്ടാം...
കറുത്ത കുരിശൊന്നു കൂട്ടാം..
കൂട്ടിനായ് കറുത്ത പെട്ടിയും കൊഴിഞ്ഞ പൂക്കളും കൂട്ടാം..
ഒറ്റയായ് പോകുമ്പോള്‍ ഒന്നോര്‍ക്കും.എല്ലാരും..
കൂട്ടിയതെന്തു..കൂട്ടത്തില്‍ എന്ത്..
എന്നും ഒറ്റ..എന്നോര്‍ക്കാതെ വാരികൂട്ടിയ നാം വെറും ചെറ്റ..

കണക്കിലെ കളികള്‍ 


ഭൂമിയുടെ ഒരു ബിന്ദുവില്‍ നിന്ന് ഒരാള്‍ തെക്കോട്ട്‌ ഒരു കിലോമീറ്റര്‍ നടന്നു. പിന്നീടയാള്‍ നേരെ കിഴക്കോട്ടു ഒരു കിലോമീറ്റര്‍ നടന്നു. വീണ്ടും നേരെ വടക്കോട്ട്‌ ഒരു കിലോമീറ്റര്‍ നടന്നു. അപ്പോള്‍ അയാള്‍ യാത്ര പുറപ്പെട്ട സ്ഥലത്ത് എത്തി. എതാണ് അയാള്‍ പുറപ്പെട്ട ബിന്ദു ?
ഉത്തരം. വടക്കെ ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാളിന് തെക്ക് എന്നാ ഒരു ദിക്ക് മാത്രമെ അനുഭവപ്പെടൂ. വടക്കെ ധ്രുവത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്ക് മാറിയുള്ള അക്ഷംഷതിലെ (lattittude) ഒരു ബിന്ദുവില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട്‌ നടന്നാല്‍ വടക്കെ ധൃവതിലാണ് എത്തുക. അപ്പോള്‍ വടക്കെ ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാള്‍ നേരെ തെക്കോട്ട്‌ ഒരു കിലോമീറ്റര്‍ നടന്നെത്തുന്ന അക്ഷംസത്തില്‍ നിന്ന് എത്ര ദൂരം കിഴക്കോട്ടു നടന്നാലും ഈ അക്ഷാംശത്തില്‍ കൂടിയാകും നടക്കുന്നത്. ഇതിലുള്ള അഎത് ബിന്ദുവില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട്‌ നടന്നാല്‍ ധ്രുവത്തില്‍ ഇതും.
 

No comments:

Post a Comment