Monday, October 6, 2014


 OCTOBER 6
ലോക വന്യ ജീവി ദിനം



മുള്ളേരിയ: ഭക്ഷണത്തിനായുള്ള കാട്ടാനയുടെ ഓട്ടം അവസാനിച്ചത് മരണത്തില്‍. കേരള വനാതിര്‍ത്തിയിലുള്ള കൃഷി നശിപ്പിക്കുമ്പോള്‍ കര്‍ഷകരും വനപാലകരും ഓടിക്കുന്ന കാട്ടാനകള്‍ കര്‍ണാടക അതിര്‍ത്തിയിലേക്കു കടക്കും. കര്‍ണാടകയിലെ മണ്ടക്കോല്‍, സുള്ള്യ മേഖലയിലെ കൃഷിക്കാരും വനപാലകരും ചേര്‍ന്ന് തുരത്തുമ്പോള്‍ വീണ്ടു കേരളവനാതിര്‍ത്തി കടക്കും. ആനകളെ കൃഷി-ജനവാസകേന്ദ്രങ്ങളില്‍ സ്ഥിരമായി എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുപകരം ഓടിച്ചകറ്റുക എന്ന താത്കാലിക മാര്‍ഗമാണ് ഇരു സംസ്ഥാന വനപാലകരും സ്വീകരിച്ചത്. കാട്ടാനയെ ഉള്‍വനത്തിലേക്ക് ഓടിച്ചിരുന്നെങ്കില്‍ ആനകളുടെ നിലനില്‍പ് ഉറപ്പ് വരുത്താമായിരുന്നു. സുള്ള്യ, മണ്ടക്കോല്‍, അഡൂര്‍, പാണ്ടി, ബളംവന്തടുക്ക, അടുക്കതൊട്ടി, കൊട്ടംകുഴി, കാനത്തൂര്‍ തുടങ്ങിയ വനാതിര്‍ത്തി മേഖലകളിലൂടെയാണ് ആനയുടെ സഞ്ചാരം. കുട്ടികള്‍ അടക്കം പത്തോളം വരുന്ന ആനകളാണ് ഒറ്റയ്ക്കും കൂട്ടമായും മാസങ്ങളായി അതിര്‍ത്തിഗ്രാമങ്ങളില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്.
കര്‍ണാടക നാഗറഹൊളെയില്‍നിന്ന് എത്തിയ വിദഗ്ധരായ സംഘം ആനകളെ കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് തുരത്തിയപ്പോള്‍ കൂട്ടത്തോടെ കാട്ടികജെ വനം വഴി ദേലമ്പാടി പഞ്ചായത്തിലെ ഒഡ്യനടുക്ക, തലപ്പച്ചേരി, അഡൂര്‍, പാണ്ടി എന്നിവടങ്ങളിലെത്തി. പാണ്ടി മേഖലയില്‍ ആറ് ആനകളും കാറഡുക്ക വനമേഖലയില്‍ ഒരു കുട്ടിയാനയടക്കം ആറ് ആനകളുമാണ് കൃഷി നശിപ്പിക്കുന്നത്. രണ്ടുമാസം മുമ്പ് അരമനടുക്കം ശങ്കരനാരായണ ഭട്ടിന് മാത്രം ആറ് ഏക്കറിയലധികം വരുന്ന കവുങ്ങിന്‍ തോട്ടം നശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും കാട്ടാനകള്‍ 500 കവുങ്ങുകള്‍ നശിപ്പിച്ചിരുന്നു.



മുള്ളേരിയ: കാറഡുക്ക കൊട്ടംകുഴി ചേറ്റോണിയില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. നാലുവയസ്സ് പ്രായമുള്ള കൊമ്പനാനയുടെ ജഡമാണ് വനത്തിനകത്തെ റോഡരികില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആനയുടെ കരച്ചില്‍ പരിസരവാസികള്‍ കേട്ടിരുന്നതായി പറയുന്നു. ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് റോഡരികില്‍ ചരിഞ്ഞ കാട്ടാനയെ കണ്ടത്. ജനവാസകേന്ദ്രത്തോട് അടുത്ത വനപ്രദേശമാണ് കൊട്ടംകുഴി. മാസങ്ങളോളമായി കൊട്ടംകുഴി, കാനത്തൂര്‍, പാണൂര്‍ മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം വരുത്തിയ ആനക്കൂട്ടങ്ങളില്‍ ഒന്നാണ് ചരിഞ്ഞതെന്നു കരുതുന്നു.
ചേറ്റോണി അരമനടുക്കം ശങ്കരനാരായണ ഭട്ടിന്റെ 500-ഓളം കവുങ്ങുകളും ചേറ്റോണി ചാത്തുനായരുടെ നാല് തെങ്ങും കാട്ടാന ശനിയാഴ്ച രാത്രി നശിപ്പിച്ചിരുന്നു. ചാത്തുനായരുടെ വീട്ടുമുറ്റംവരെ എത്തിയ ആന വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വയറും പൊട്ടിച്ചിരുന്നു.



നാടുതോറും പ്രകൃതിയുടെ മാറ് തകര്‍ത്ത്  മനുഷ്യന്‍ സുഖവാസ കേന്ദ്രങ്ങള്‍  തീര്‍ക്കുമ്പോള്‍ ആവാസകേന്ദ്രം നഷ്ടപെട്ട വന്യജീവികള്‍ ഒരുനേരത്തെ അന്നത്തിനായി കാടിറങ്ങുന്നുമുള്ളന്‍ പന്നി, കുരങ്ങുകള്‍ , മയില്‍ , ആന,മെരുക് , കാട്ടുകോഴി തുറങ്ങീ അനേകം വന്യ ജീവികള്‍ നാട്ടില്‍ പ്രദേശത്ത് കണ്ടുവരുന്നുണ്ട്. ചെറിയ കാടായതിനാല്‍ ഇവക്ക് ഇവിടെ വേണ്ടത്ര സുരക്ഷിതത്വം കിട്ടുന്നില്ല.
പരിസ്ഥിതി സംരക്ഷിക്കേണ്ടത് അതിപ്രധാനമാണ്. കാലഘട്ടത്തിനനുസരിച്ചുള്ള പ്രാധാന്യം പരിസ്ഥിതിക്കും ജൈവ വൈവിധ്യങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കേരളവും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് വന്യ ജീവികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഏഴായിരത്തോളം ആനകളും നൂറ് കടുവകളും ഉണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. വന്യജീവികളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ സ്വാഭാവികമായും ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിവരുന്നുണ്ട്. വനത്തിനകത്ത് വെള്ളം ദുര്‍ലഭമാകുമ്പോള്‍ വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പ്രശ്‌നമാകുന്നു. ഇതോടൊപ്പം വന്യ ജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കരിമ്പുള്‍പ്പെടെയുള്ള കൃഷി സമ്പ്രദായം ആപത്തായി മാറിയിരിക്കുന്ഇതിനുള്ള പരിഹാരമായി വന്യജീവികളുടെ ആവാസകേന്ദ്രം അവര്‍ക്കായി മാത്രം സംരക്ഷിക്കണം. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യ മൃഗങ്ങള്‍ കടക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം. വന്യ ജീവികള്‍ മൂലമുള്ള കൃഷി നാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ആവാസകേന്ദ്രങ്ങളുടെ സംരക്ഷണം പരമപ്രധാനമാകണം. സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്റെ കണ്ടെത്തലുകളുടെ ചുവട്പിടിച്ച് നിയമത്തില്‍ ഹ്യൂമണ്‍ എന്‍വയേണ്‍മെന്റ് സംരക്ഷിക്കുക എന്ന നിലയില്‍ മാറ്റങ്ങള്‍ വരുത്തണം. വനവും വെള്ളവും ഉള്‍പ്പെടെയെല്ലാം ചേരുന്നതാണ് ഹ്യൂമണ്‍ എന്‍വയേണ്‍മെന്റ്.

No comments:

Post a Comment