Sunday, October 5, 2014
ഒക്ടോബര്‍ 5 ലോക അദ്ധ്യാപക ദിനം
മനുഷ്യനെ സമൂഹ ജീവിയായി
വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക് അവന്‍റെ അദ്ധ്യാപകര്‍ക്കാണ്. ആദ്യം
അക്ഷരങ്ങള്‍ പിന്നെ വാക്കുകര്‍, വാക്യങ്ങള്‍ അങ്ങനെയങ്ങനെ അറിവിന്‍റെ പുതിയ
ചക്രവാളങ്ങളിലേക്ക് മനുഷ്യന് നടന്നടുക്കണമെങ്കില്‍ നല്ല അദ്ധ്യാപകരുടെ
ശിക്ഷണം കൂടിയേ തീരു.ഒക്ടോബര്‍
അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതു
തലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം
യുനെസ്കോ ആചരിക്കുന്നത്. 1994 ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക
ദിനമായി പ്രഖ്യാപിച്ചത്.വിദ്യാഭ്യാസത്തിനും
അതിലൂടെയുള്ള സമൂഹ്യ പുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ
മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം.
അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്.അദ്ധ്യാപക
ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍
ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ
സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി
വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.യുനെസ്കൊ
ഒക്ടോബര്‍ അഞ്ചിനാണ് അദ്ധ്യാപക ദിനം ആചരിക്കുന്നതെങ്കിലും മിക്ക
രാജ്യങ്ങളിലും അദ്ധ്യാപക ദിനം വ്യത്യസ്ത ദിനങ്ങളിലാണ്. ഓ
രോ
രാജ്യത്തിന്‍റേയും ചരിത്രപരമായ കാരണങ്ങള്‍ ഈ ദിനവുമായി ബന്ധപ്പെട്ട്
കിടക്കുന്നതു കാണം.ഭാരതത്തിന്‍റെ
രണ്ടാമത്തെ പ്രസിഡന്‍റും മികച്ച അദ്ധ്യാപകനുമായിരുന്ന സര്‍വേപ്പള്ളി
രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്തംബര്‍ 5 നാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം
ആചരിക്കുന്നത്. ഈ ദിവസം രാജ്യത്ത് പ്രവൃത്തി ദിനം തന്നെയാണ്. അന്നേ ദിവസം
വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍ അദ്ധ്യാപക
വിദ്ധ്യാര്‍ത്ഥി ബന്ധത്തിന് ശക്തി പകരുന്നു‘മാതാ
പിതാ ഗുരുര്‍ ദൈവം’ എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തില്‍
ഗുരുനാഥന്‍മാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന് തെളിവാണ്.
പഴയ കാലത്ത് നല്‍കി വന്നിരുന്ന ബഹുമാനം ഇന്ന് അദ്ധ്യാപകര്‍ക്ക്
ലഭിക്കുന്നില്ല എന്നത് തന്നെയാണ് സത്യം. സമൂഹികവും
സാംസ്ക്കാരികവുമായി വന്ന മാറ്റങ്ങള്‍, അങ്ങനെ പലതുമാവാം ഈ സ്ഥിതിക്ക്
കാരണം. അതുകൊണ്ട് ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം ദിനാചരണങ്ങള്‍ ആ പഴയ
നന്‍മകളെ തിരിച്ചു കൊണ്ടുവരാനുള്ള അവസരങ്ങളായി നമ്മുക്ക് ഉപയോഗിക്കാം.
Friday, October 3, 2014
'സ്‌റ്റെപ്‌സ്'-ക്ലാസ് പിടിഎ യോഗം നടന്നു
കോടോത്ത് ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
സ്‌റ്റെപ്‌സ് പദ്ധതിയുടെ
ഭാഗമായുള്ള പത്താം തരം
കുട്ടികളുടെ ക്ലാസ് പിടിഎ
യോഗം30-9-14 നടന്നു.
പാദവാര്‍ഷിക
പരീക്ഷയിലെ കുട്ടികളുടെ
പ്രകടനം വിലയിരുത്തി.
കണക്ക്,
ഇംഗ്ലീഷ്,
സോഷ്യല്‍
സയന്‍സ് വിഷയങ്ങളില്‍
കുട്ടികളുടെ പ്രകടനം വളരെയധികം
മെച്ചപ്പെടേണ്ടതുണ്ടെന്ന്
യോഗം വിലയിരുത്തി.
വീടുകളിലെ
പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി റീചാര്‍ജ് ചെയ്യുന്ന
ടിവി,
ആധുനികമൊബൈല്‍
ഫോണുകള്‍ തുടങ്ങിയവയ്‌ക്ക്
നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍
യോഗം തീരുമാനിച്ചു.
ടേം
പരീക്ഷകളില്‍ ഉയര്‍ന്ന ഗ്രേഡ്
ലഭിക്കുന്ന കുട്ടികള്‍ക്ക്
പ്രോത്സാഹന സമ്മാനങ്ങള്‍
നല്‍കും.
സ്‌പെഷല്‍
ക്ലാസുകളില്‍ മുഴുവന്‍
കുട്ടികളും ഹാജരുണ്ടെന്ന്
ഉറപ്പുവരുത്തും.
വിജയ ദശമി ആശംസകള്‍
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ
അപർണ്ണാ നാമരൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവർത്തതേ
Thursday, October 2, 2014
ചരിത്രം കുറിച്ച് ഇന്ത്യയ്ക്ക് റിലേ സ്വര്‍ണം
ഇഞ്ചിയോണ്‍: ഹോക്കിയില്‍ പുരുഷന്മാര്‍ വമ്പു കാട്ടി പൊന്നണിഞ്ഞ്
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇഞ്ചിയോണിലെ നീലട്രാക്കിനെ ഇന്ത്യന്‍
പെണ്‍പ്പറവകളും പൊന്നണിച്ചു. വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഗെയിംസ്
റെക്കോഡ് തിരുത്തിക്കുറിച്ച് പറന്നുകൊണ്ടാണ് ടിന്റു ലൂക്കയും കൂട്ടരും
സ്വര്‍ണം നേടിയത്. 3:28.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും
പ്രിയങ്ക പവാറും മന്‍ദീപ് കൗറും എം.ആര്‍. പൂവമ്മയും നാലു വര്‍ഷം മുന്‍പ്
ഗ്വാങ്ഷുവില്‍ ഇന്ത്യന്‍ ടീം തന്നെ കുറിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്.
അന്ന് 3.29.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ
അംഗങ്ങളായിരുന്നു പൂവമ്മയും മന്‍ദീപ് കൗറും. ടിന്റുവിന്റെയും പ്രിയങ്ക
പവാറിന്റെയും ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.കഴിഞ്ഞ ദിവസം 800
മീറ്ററില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ സങ്കടം
തീര്‍ക്കാന്‍ ഉറച്ചിറങ്ങിയ ടിന്റുവിന്റെ കുതിപ്പാണ് ഇന്ത്യയെ
സ്വര്‍ണമണിയിച്ചത്. പ്രിയങ്ക ഓടിയ ആദ്യ ലാപ്പില്‍ ഇന്ത്യ ജപ്പാന്
പിറകിലായിരുന്നു. എന്നാല്‍, പ്രിയങ്കയില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയ
ടിന്റു കാലില്‍ അത്ഭുതവേഗം ആവാഹിച്ച് പറന്ന് 200 മീറ്ററോടെ തന്നെ
ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു.
ടിന്റുവില്‍ നിന്ന് ബാറ്റണ്‍ കൈമാറിക്കിട്ടിയ മന്‍ദീപ് കൗറിന് ജപ്പാന്റെ
കാന ഇചികാവയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. എന്നാല്‍,
അനുഭവസമ്പത്തിന്റെ കരുത്തില്‍ കുതിച്ച മന്‍ദീപ് ബാറ്റന്‍ ലീഡോടെ തന്നെ
അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ഏല്‍പിച്ചു. പൂവമ്മയുടെ ഉജ്വലമായ
സ്പ്രിന്റിങ് ശേഷിയെ മറികടക്കാന്‍ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി
ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തില്‍
പൂവമ്മയുടെ ഗോള്‍ഡന്‍ ഫിനിഷ്. 20 സെക്കന്‍ഡ് കഴിഞ്ഞാണ് അസാമി ടേപ്പ്
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന് 12 വയസ്സ്
വാര്‍ഷികാഘോഷം 14 ന് തൃശ്ശൂരില്‍
കമ്പ്യൂട്ടര്‍ ഉപയോഗത്തിന് ഭാഷ തടസ്സമാകരുതെന്ന
ലക്ഷ്യവുമായി 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' യാഥാര്‍ഥ്യമായിട്ട് ഒരു
വ്യാഴവട്ടം തികഞ്ഞു. മലയാള ഭാഷയെ അതിന്റെ തനിയമയും സൗന്ദര്യവും ചോരാതെ
ഡിജിറ്റല്‍ യുഗത്തിലേക്ക് ആനയിക്കുക വഴി വിപ്ലവകരമായ മാറ്റമാണ് ഇത് ഈ
മേഖലയിലുണ്ടാക്കിയത്.കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ത്ഥിയായിരുന്ന എം.ബൈജു 2001 ല്‍ ആരംഭിച്ച
മലയാളം ലിനക്‌സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണ് 10 മാസങ്ങള്‍ക്കുശേഷം 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ SMC എന്ന
പേരിലേക്ക് മാറിയത്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം
കമ്പ്യൂട്ടിങ്ങ് മറ്റേതു ഭാഷക്കും മാതൃകയാകുന്ന വിധത്തില്‍ വളര്‍ന്നു.
സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക്
എത്തിക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിന് വേണ്ട സാങ്കേതികവിദ്യകള്‍
വികസിപ്പിക്കുക, ഭാഷാ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത, ഭാഷാ
സാങ്കേതികവിദ്യാ വിദഗ്ദരെ വാര്‍ത്തെടുക്കുക തുടങ്ങിയവയും ഈ കൂട്ടായമയുടെ
ലക്ഷ്യമായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വേറുകളുടെ പ്രാദേശികവത്ക്കരണം, ഫോണ്ടുകളുടെ
നിര്‍മ്മാണവും പുതുക്കലും, കമ്പ്യൂട്ടര്‍/മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ
കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, മലയാളം ടൈപ്പ് ചെയ്യാനുള്ള
സംവിധാനം...തുടങ്ങി ഭാഷാകമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഏതാണ്ടെല്ലാ
മേഖലകളിലും 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' വിജയകരമായി ഇടപെടലുകള്‍
നടത്തി കഴിഞ്ഞു. നിരവധി സര്‍ക്കാര്‍/ സര്‍ക്കാരിതര കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തനങ്ങളുടെ
ഭാഗമാവുകയും ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന് മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി രണ്ടു
തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഐ .ടി. അറ്റ് സ്‌കൂളിലെ മലയാള ലഭ്യത,
കേരള സര്‍ക്കാറിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പയിന്‍
തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാനുള്ള സ്വതന്ത്ര സാങ്കേതിക അടിത്തറ
നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ നേട്ടമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ
സ്വതന്ത്ര സോഫ്റ്റവെയര്‍ ഡെവലപ്പര്‍ കൂടിയാണ് ഇത്. പന്ത്രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ പരിപാടികളാണ്
ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 14,15 തിയ്യതികളില്‍ തൃശ്ശൂര്‍
സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക്
തുടക്കമാകും.
രാവിലെ 9.30 ന് ഐസിഫോസ്സ് ഡയറക്ടര്‍ സതീഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.ജി.നാഗര്‍ജ്ജുന
മുഖ്യ പ്രഭാഷണം നടത്തും. മലയാളം കമ്പ്യൂട്ടിങ്ങ് പുതു സാധ്യതകളും
വെല്ലുവിളികളും, മാധ്യമങ്ങളും കമ്പ്യൂട്ടിങ്ങും, മലയാളം കമ്പ്യൂട്ടിങ്ങിലെ
സംരംഭകത്വവും പുതുസാധ്യതകളും, മലയാള ഭാഷ ഘടനയും കമ്പ്യൂട്ടിങ്ങും തുടങ്ങിയ
വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിന് വേണ്ട സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, ഭാഷാ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത, ഭാഷാ സാങ്കേതികവിദ്യാ വിദഗ്ദരെ വാര്‍ത്തെടുക്കുക തുടങ്ങിയവയും ഈ കൂട്ടായമയുടെ ലക്ഷ്യമായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വേറുകളുടെ പ്രാദേശികവത്ക്കരണം, ഫോണ്ടുകളുടെ നിര്‍മ്മാണവും പുതുക്കലും, കമ്പ്യൂട്ടര്‍/മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം...തുടങ്ങി ഭാഷാകമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' വിജയകരമായി ഇടപെടലുകള്‍ നടത്തി കഴിഞ്ഞു. നിരവധി സര്‍ക്കാര്‍/ സര്‍ക്കാരിതര കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന് മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഐ .ടി. അറ്റ് സ്‌കൂളിലെ മലയാള ലഭ്യത, കേരള സര്‍ക്കാറിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പയിന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാനുള്ള സ്വതന്ത്ര സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ നേട്ടമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റവെയര്‍ ഡെവലപ്പര്‍ കൂടിയാണ് ഇത്. പന്ത്രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 14,15 തിയ്യതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
രാവിലെ 9.30 ന് ഐസിഫോസ്സ് ഡയറക്ടര്‍ സതീഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.ജി.നാഗര്‍ജ്ജുന മുഖ്യ പ്രഭാഷണം നടത്തും. മലയാളം കമ്പ്യൂട്ടിങ്ങ് പുതു സാധ്യതകളും വെല്ലുവിളികളും, മാധ്യമങ്ങളും കമ്പ്യൂട്ടിങ്ങും, മലയാളം കമ്പ്യൂട്ടിങ്ങിലെ സംരംഭകത്വവും പുതുസാധ്യതകളും, മലയാള ഭാഷ ഘടനയും കമ്പ്യൂട്ടിങ്ങും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
Subscribe to:
Posts (Atom)





